ആപ്പ്ജില്ല

തെരുവുനായ്ക്കൾ സഹായിച്ചു; യുവതിയെ കുത്തിയ ആൾ പിടിയിൽ

ഹോസ്റ്റലിൽ നിന്ന് ജോലിക്ക് പോകുംവഴി ശിവകാശി സ്വദേശിയായ ആർ. രഘുനാഥ് യുവതിയെ പിൻതുടർന്നു കുത്തുകയായിരുന്നു.

TNN 23 Mar 2017, 6:49 pm
ചെന്നൈ നഗരത്തിൽ പട്ടാപ്പകൽ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ നാട്ടുക്കാർ തെരുവുനായക്കളുടെ സഹായത്തോടെ പിടികൂടി. കൊൽക്കത്ത സ്വദേശിയായ സുചിസ്മിതയ്ക്കാണ് വെസ്റ്റ് മാമ്പലത്തുവെച്ച് കുത്തേറ്റത്. മീഞ്ചൂരിലെ വാഹന നിർമാണ കമ്പനിയിൽ ജോലി ചെയ്യുന്ന യുവതി വെസ്റ്റ് മാമ്പലത്തെ ഹോസ്റ്റലിലാണ് താമസം. ഹോസ്റ്റലിൽ നിന്ന് ജോലിക്ക് പോകുംവഴി ശിവകാശി സ്വദേശിയായ ആർ. രഘുനാഥ് യുവതിയെ പിൻതുടർന്നു കുത്തുകയായിരുന്നു.
Samayam Malayalam stray dog helps locals catch man who stabbed woman in chennai
തെരുവുനായ്ക്കൾ സഹായിച്ചു; യുവതിയെ കുത്തിയ ആൾ പിടിയിൽ


കുത്തിയതിനുശേഷം കത്തികാണിച്ച് നാട്ടുക്കാരെ ഭീഷണിപ്പെടുത്തി ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. നാട്ടുക്കാർ കാണാതെ ഒളിച്ചിരുന്ന രഘുനാഥനു നേർക്ക് രണ്ട് തെരുവുനായ്ക്കൾ കുരച്ച് ഓടിയെത്തി. ഇതോടെ ഇയാൾ നാട്ടുക്കാരുടെ പിടിയിലാവുകയും ചെയ്തു. സുചിസ്മിത ഹോസ്റ്റലിൽ നിന്നു പുറത്തേക്കു പോകുന്നതും, കുത്തേറ്റശേഷം ഹോസ്റ്റലിലേക്കു തിരികെ ഓടിക്കയറുന്നതും സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുകയാണ്.

മുൻവൈരാഗ്യമാണ് അക്രമണത്തിന് കാരണമെന്നാണ് സൂചന. ഒരേഓഫീസിൽ ജോലിചെയ്യുകയായിരുന്ന ഇവർ കഴിഞ്ഞ ജൂണിൽ കമ്പനി ബസിൽ യാത്രചെയ്യുന്നതിനിടെ വാക്കുതർക്കമുണ്ടായിരുന്നു. സുചിസുസ്മി ഇക്കാര്യം അച്ഛനെ വിളിച്ചറിയിക്കുകയും അച്ഛന്‍റെ ഇടപെടലിൽ ഓഫീസ് അധികൃതർ ഇയാളെ പിരിച്ചുവിട്ടിരുന്നു. ഈ വൈരാഗ്യമാണ് അക്രമത്തിൽ കലാശിച്ചത്.

Stray dog helps locals catch man who stabbed woman in Chennai

A woman was allegedly stabbed by her former colleague outside her hostel at West Mambalam in Chennai on Wednesday morning, and locals caught the suspect with the help of a stray dog.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്