ആപ്പ്ജില്ല

ഗോവയില്‍ വഴിയരികില്‍ പഴകിയ മൃതദേഹം; കണ്ടെത്തിയത് തെരുവുനായ്ക്കള്‍

നായ്ക്കള്‍ പുറത്തെത്തിച്ച തലയോട്ടി റോഡില്‍ കിടക്കുന്നതു കണ്ട ഗ്രാമവാസികള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

Samayam Malayalam 22 Mar 2018, 12:21 pm
മാപുസ: ഗോവയില്‍ മാപുസയിലെ വെര്‍ല കാങ്കയില്‍ നിന്ന് മൃതദേഹം കണ്ടെത്തി. അഴുകിയ നിലയില്‍ വെവ്വേറെ ഭാഗങ്ങള്‍ പലയിടത്തായി കിടന്നിരുന്ന മൃതദേഹങ്ങള്‍ തെരുവുനായ്ക്കളാണ് ആളുകളുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. നായ്ക്കള്‍ പുറത്തെത്തിച്ച തലയോട്ടി റോഡില്‍ കിടക്കുന്നതു കണ്ട ഗ്രാമവാസികള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
Samayam Malayalam stray dogs find mans body at verla
ഗോവയില്‍ വഴിയരികില്‍ പഴകിയ മൃതദേഹം; കണ്ടെത്തിയത് തെരുവുനായ്ക്കള്‍


പോലീസിന്‍റെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലില്‍ ബാക്കി ശരീരഭാഗങ്ങള്‍കൂടി പലയിടത്തു നിന്നായി കണ്ടെത്തി.

വെര്‍ല കാങ്കയിലെ നൈക്കവാഡോയില്‍ നിന്നും കാണാതായ ചന്ദ്രകാന്ത് റൌത്തി(42)ന്‍റെ മൃതദേഹമാണിതെന്ന് തുടരന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു. കഴിഞ്ഞ മാര്‍ച്ച് മൂന്നിനാണ് ഇയാളെ കാണാതായത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്