ആപ്പ്ജില്ല

മാനഭംഗശ്രമം ചെറുത്ത വിദ്യാര്‍ത്ഥിനിയെ വെട്ടിക്കൊന്നു

ഐശ്വര്യയുടെ കാമുകനായ സൊഹൈല്‍ ശൈഖിന്‍റെ സുഹൃത്തായ ദീപക് വാംഗ്രിയാണ് അറസ്റ്റിലായത്

TNN 4 Sept 2016, 11:07 am
മുംബൈ: ബലാത്സംഗശ്രമം ചെറുത്ത എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ വെട്ടിക്കൊന്നു. വിവ എഞ്ചിനിയറിങ് കോളേജില്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയായിരുന്ന ഐശ്വര്യ അഗര്‍വാള്‍ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഐശ്വര്യയുടെ കാമുകന്‍റെ സുഹൃത്ത് അറസ്റ്റിലായിട്ടുണ്ട്. വീരാറിലാണ് സംഭവം. ഐശ്വര്യയുടെ കാമുകനായ സൊഹൈല്‍ ശൈഖിന്‍റെ സുഹൃത്തായ ദീപക് വാംഗ്രിയാണ് അറസ്റ്റിലായത്.
Samayam Malayalam student jabbed to death for resisting molestation attempt
മാനഭംഗശ്രമം ചെറുത്ത വിദ്യാര്‍ത്ഥിനിയെ വെട്ടിക്കൊന്നു


ദീപക് ഭാര്യയോടൊപ്പം താമസിക്കുന്ന ഫ്ലാറ്റില്‍ ഐശ്വര്യയും സൊഹൈലും പരസ്പരം കാണാനെത്താറുണ്ട്. പച്ചക്കറി കച്ചവടക്കാരനായ ദീപക്കും ഭാര്യയും പുറത്തുപോകുന്ന സമയത്താണ് ഇവര്‍ എത്താറുള്ളത്. എന്നാല്‍ ഒരു ദിവസം സൊഹൈലിന് മുമ്പെത്തിയ ഐശ്വര്യയോട് വീട്ടിലുണ്ടായിരുന്ന ദീപക് അപമര്യാദയായി പെരുമാറുകയും ഇത് ചെറുത്ത ഐശ്വര്യയെ മഴു കൊണ്ട് വെട്ടി കൊലപ്പെടുത്തുകയുമായിരുന്നു.

സംഭവത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ദീപക്കിനെ സൊഹൈല്‍ പിടികൂടി പോലീസില്‍ ഏല്‍പിക്കുകയായിരുന്നു. 17 മുറിവുകളാണ് ഐശ്വര്യയുടെ ശരീരത്തിലുള്ളത്. തന്‍റെ ബാല്യകാല സുഹൃത്തായ ഐശ്വര്യയെ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹം ചെയ്യാനിരിക്കുകയായിരുന്നു എന്ന് സൊഹൈല്‍ പോലീസിനോട് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്