ആപ്പ്ജില്ല

യൂണിഫോം ധരിച്ചില്ല; ജീന്‍സ് മുറിക്കുന്നതിനിടെ വിദ്യാര്‍ത്ഥിയ്ക്ക് പരിക്ക്

സ്‌കൂള്‍ നിയമം ലംഘിച്ച് ജീന്‍സ് ധരിച്ച വിദ്യാര്‍ഥിയുടെ പാന്റ് കത്രിക ഉപയോഗിച്ച് സ്‌കൂള്‍ മാനേജര്‍ മുറിക്കുകയായിരുന്നു.

TNN 18 Nov 2017, 4:03 pm
ലക്നൗ: യൂണിഫോം ധരിക്കാതെ സ്‌കൂളിലെത്തിയ 11ാം ക്ലാസ് വിദ്യാര്‍ഥിയുടെ ജീന്‍സ് സ്കൂള്‍ മാനേജര്‍ കത്രിക ഉപയോഗിച്ച് മുറിച്ചു. പാന്റ്‌സ് മുറിക്കുന്നതിനിടെ വിദ്യാര്‍ഥിയുടെ ഇരുകാലുകള്‍ക്കും ഗുരുതരമായി മുറിവേല്‍ക്കുകയും ചെയ്തു
Samayam Malayalam student wears denim in class school staff injures legs with scissors
യൂണിഫോം ധരിച്ചില്ല; ജീന്‍സ് മുറിക്കുന്നതിനിടെ വിദ്യാര്‍ത്ഥിയ്ക്ക് പരിക്ക്


കാണ്‍പൂര്‍ സിക്കന്ദറിലെ സ്‌കൂളിലാണ് യൂണിഫോം ധരിച്ചില്ലെന്ന പേരില്‍ ക്രൂരപീഡനം നടന്നത്. സ്‌കൂള്‍ നിയമം ലംഘിച്ച് ജീന്‍സ് ധരിച്ച വിദ്യാര്‍ഥിയുടെ പാന്റ് കത്രിക ഉപയോഗിച്ച് സ്‌കൂള്‍ മാനേജര്‍ മുറിക്കുകയായിരുന്നു.

അതേസമയം പാന്റ് മുറിച്ചതിനു ശേഷം മാനേജര്‍ കുട്ടിയുടെ കാലും കത്രിക ഉപയോഗിച്ച് മുറിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് സ്‌കൂള്‍ മാനേജര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്