ആപ്പ്ജില്ല

Aadhar Card: ആധാറിന്‍റെ നിയമസാധുത ഭാഗികമായി അംഗീകരിച്ച് സുപ്രീം കോടതി

കർശന നിയന്ത്രങ്ങളോടെ ആധാറിനെ അംഗീകരിച്ച് സുപ്രീം കോടതി

Samayam Malayalam 26 Sept 2018, 11:59 am
ന്യൂഡൽഹി: ആധാറിന്റെ നിയമസാധുത സുപ്രീം കോടതി ഭാഗികമായി അംഗീകരിച്ചു. ചില വകുപ്പുകളിൽ സുപ്രീം കോടതി മാറ്റങ്ങൾ നിർദേശിച്ചു. സ്‌കൂൾ അഡ്‌മിഷൻ അടക്കമുള്ളവക്ക് ആധാർ കാർഡ് മാനദണ്ഡമാക്കരുത് എന്ന് കോടതി നിർദേശിച്ചു. ബാങ്ക് അകൗണ്ടുകൾക്കും മൊബൈൽ ഫോൺ കണക്ഷൻ എടുക്കാനും ആധാർ നിർബന്ധമാക്കണ്ട എന്ന് കോടതി നിർദേശിച്ചു.90 ശതമാനം ആൾക്കാർ ആധാറിൽ എൻറോൾ ചെയ്തതിനാൽ അത് നിരോധിക്കുന്നത് ശരിയല്ല എന്ന് കോടതി നിരീക്ഷിച്ചു.
Samayam Malayalam adhaar card flood.


പല സേവനങ്ങൾക്കും ആധാർ നിർബന്ധമാക്കേണ്ട കാര്യമില്ലെന്നും ഏറ്റവും കുറച്ച് വിവരങ്ങൾ മാത്രം ആധാറിനായി ശേഖരിച്ചാൽ മതിയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ആധാറിന്മേൽ കർശന നിയന്ത്രണങ്ങളാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കർശന സുരക്ഷയിൽ തന്നെയായിരിക്കണം ആധാർ വിവരങ്ങൾ സൂക്ഷിക്കേണ്ടത്. ജനജീവിതത്തതിന് ആധാർ കാർഡ് ഇല്ല എന്നുള്ളത് ഒരു കാരണവശാലും തടസമാകരുതെന്ന് സുപ്രീം കോടതി നിർദേശിച്ചു.

ബാങ്ക് അകൗണ്ട്, മൊബൈൽ ഫോൺ എന്നിവയുമായി ആധാർ ബന്ധിപ്പിക്കേണ്ടതില്ല. ആദായ നികുതി റിട്ടേൺ, പാൻ കാർഡ് എന്നിവക്ക് ആധാർ നിർബന്ധമാണ്.ആധാർ കാർഡുമായി സംബന്ധിച്ച 33, 57 കോടതി വകുപ്പുകൾ റദ്ദാക്കി. ആധാറിനായി ശേഖരിക്കുന്ന വിവരങ്ങൾ കോർപ്പറേറ്റുകൾക്കോ മറ്റൊരു മൂന്നാം കക്ഷിക്കോ കൈമാറാൻ പാടില്ല എന്ന് കോടതി വ്യക്തമാക്കി. ആധാർ കാർഡ് പദ്ധതി കേന്ദ്ര സർക്കാരിന് നടപ്പാക്കാമെങ്കിലും വലിയ മാറ്റങ്ങളാണ് കോടതി നിർദേശിക്കുന്നത്. പൗരന്മാർക്ക് ഒറ്റ തിരിച്ചറിയൽ കാർഡായി ആധാർ ഉപയോഗിക്കാമെന്ന് കോടതി വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്