ആപ്പ്ജില്ല

ജഡ്‌ജിമാരുടെ നിയമനം: കേന്ദ്ര അതൃപ്തി തള്ളി സുപ്രീം കോടതി കൊളീജിയം

യോഗ്യതക്ക് മുൻഗണന നൽകണമെന്നാണ് കൊളീജിയം ആവശ്യപ്പെട്ടിരിക്കുന്നത്. ജാര്‍ഖണ്ഡ്‌ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അനിരുദ്ധ ബോസ്, ഗുവാഹാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.എസ്.ബൊപ്പണ്ണ എന്നിവരുടെ പേരുകളാണ് കൊളീജിയം ആദ്യം നൽകിയിരുന്നത്.

Samayam Malayalam 9 May 2019, 1:30 pm
ന്യൂഡൽഹി: ജഡ്‌ജിമാരെ നിയമിക്കാനുള്ള ശുപാർശക്കെതിരായ കേന്ദ്രസർക്കാർ വിയോജിപ്പ് തള്ളി സുപ്രീം കോടതി കൊളീജിയം. രണ്ടു ജഡ്‌ജിമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഏപ്രിൽ 12 ന് കൊളീജിയം ശുപാർശ ചെയ്തിരുന്നു. അന്ന് ശുപാർശ ചെയ്ത ജഡ്‌ജിമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കൊളീജിയം വീണ്ടും കത്ത് നൽകി.
Samayam Malayalam supreme court


യോഗ്യതക്ക് മുൻഗണന നൽകണമെന്നാണ് കൊളീജിയം ആവശ്യപ്പെട്ടിരിക്കുന്നത്. ജാര്‍ഖണ്ഡ്‌ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അനിരുദ്ധ ബോസ്, ഗുവാഹാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.എസ്.ബൊപ്പണ്ണ എന്നിവരുടെ പേരുകളാണ് കൊളീജിയം ആദ്യം നൽകിയിരുന്നത്. ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുര്യകാന്ത്, ബോംബെ ഹൈക്കോടതി ജഡ്ജി ബി.ആര്‍.ഗവി എന്നിവരുടെ പേരുകളാണ് ഇപ്പോൾ പുതുതായി ശുപാർശ ചെയ്തിരിക്കുന്നത്.

എന്നാൽ, ജസ്റ്റിസ് അനിരുദ്ധ് ബോസിനെയും ജസ്റ്റിസ് എ. എസ് ബൊപ്പണ്ണയെയും നിയമിക്കുന്നതിനെതിരെ കേന്ദ്രസർക്കാർ വിയോജിപ്പ് അറിയിച്ചിരുന്നു. എന്താണ് വിയോജിപ്പിനുള്ള കാരണമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നില്ല. യോഗ്യത,സീനിയോറിറ്റി, ഹൈക്കോടതികളിലെ പ്രവൃത്തി പരിചയം എന്നിവ അടിസ്ഥാനമാക്കിയാണ് ഇവരെ ശുപാർശ ചെയ്യുന്നതെന്ന് സുപ്രീം കോടതി കോളജിയം വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്