ആപ്പ്ജില്ല

കര്‍ണന്‍റെ ഹര്‍ജി തള്ളി: ജയശിക്ഷ അനുഭവിക്കണം

സുപ്രീം കോടതി വിധിച്ച ആറു മാസത്തെ തടവുശിക്ഷയിൽ നിന്ന് ഇളവ് തേടിയുള്ള ഹർജിയും തള്ളി

TNN 21 Jun 2017, 2:54 pm
ന്യൂഡൽഹി: കോടതിയലക്ഷ്യക്കേസിൽ അറസ്റ്റിലായ കൊൽക്കത്ത ഹൈകോടതി മുൻ ജഡ്ജി കർണന്‍റെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. സുപ്രീം കോടതി വിധിച്ച ആറു മാസത്തെ തടവുശിക്ഷയിൽ നിന്ന് ഇളവ് തേടിയുള്ള ഹർജിയും തള്ളി.
Samayam Malayalam supreme court denied karnans plea he has to be in jail
കര്‍ണന്‍റെ ഹര്‍ജി തള്ളി: ജയശിക്ഷ അനുഭവിക്കണം


കർണന് തടവുശിക്ഷ വിധിച്ച ഏഴംഗ ബെഞ്ചിന് മുന്നിൽ വേനലവധിക്ക് ശേഷം ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. കർണൻ ഇപ്പോൾ ജയിലിൽ കഴിയേണ്ടതാണെന്ന് ഡി.വൈ.ചന്ദ്രചൂർ, എസ്.കെ കൗൾ എന്നിവരടങ്ങിയ ബെഞ്ച് കർണന്‍റെ അഭിഭാഷകന്‍ മാത്യൂസ് നെടുമ്പറയോട് വ്യക്തമാക്കി.

ഒ​ന്ന​ര​മാ​സ​മാ​യി ഒ​ളി​വി​ലാ​യി​രു​ന്ന ക​ർ​ണ​നെ കോ​യ​മ്പ​ത്തൂ​രി​ൽ വെച്ച് ഇന്നലെ കോല്‍ക്കത്ത പൊ​ലീ​സ്​ പി​ടി​കൂ​ടുകയായിരുന്നു. സ​ഹ​ജ​ഡ്​​ജി​മാ​ർ​ക്കും സു​പ്രിം​കോ​ട​തി​ക്കു​മെ​തി​രെ ആ​രോ​പ​ണ​മു​ന്ന​യി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മേ​യ്​ ഒ​മ്പ​തി​നാ​ണ്​ സുപ്രീംകോടതി​യു​ടെ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ച്​ ഇ​ദ്ദേ​ഹ​ത്തെ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ന്​ ആ​റു മാ​സ​ത്തേ​ക്ക്​ ശി​ക്ഷി​ച്ച​ത്.

Supreme Court denied Karnan's plea: He has to be in jail

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്