ആപ്പ്ജില്ല

അയോധ്യ കേസ്: മധ്യസ്ഥ സമിതിക്ക് ആഗസ്റ്റ് 15 വരെ സമയം അനുവദിച്ചു

1992 ഡിസംബര്‍ ആറിന് അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് ഉടലെടുത്തത്. രാജ്യത്ത് ഇതുപിന്നാലെ നടന്ന കലാപങ്ങളിൽ 2,000 ആളുകളാണ് കൊല്ലപ്പെട്ടത്. 2.77 ഏക്കര്‍ തര്‍ക്ക ഭൂമി സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാര, രാം ലല്ല എന്നിവര്‍ക്ക് മൂന്നായി വീതിച്ചു നൽകണമെന്ന് അലഹബാദ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു.

Samayam Malayalam 10 May 2019, 1:51 pm

ഹൈലൈറ്റ്:

  • ജസ്റ്റിസ് എം ഖലീഫുള്ള അധ്യക്ഷനായ മധ്യസ്ഥ സമിതിയെയാണ് നിയോഗിച്ചത്.
  • ശ്രീ ശ്രീ രവിശങ്കര്‍, ശ്രീറാം പഞ്ചു എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. മുൻപ് മാർച്ച് 8 നാണ് സുപ്രീംകോടതി കേസ് പരിഗണിച്ചത്.



ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Supreme Court
ന്യൂഡൽഹി: അയോധ്യ ഭൂമി തര്‍ക്കക്കേസിൽ മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി രൂപീകരിച്ച സമിതിക്ക് ആഗസ്റ്റ് 15 വരെ സുപ്രീംകോടതി സമയം അനുവദിച്ചു. കൂടുതൽ സമയം ആവശ്യമാണെന്ന് സമിതി അറിയിച്ചതിനെ തുടര്‍ന്ന് സുപ്രീംകോടതി അനുവദിക്കുകയാണെന്നും ചിഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വ്യക്തമാക്കി.
മാര്‍ച്ച് എട്ടിനാണ് മുൻ ജഡ്ജി എഫ് എം ഖലീഫുള്ള അധ്യക്ഷനായ മധ്യസ്ഥ സമിതിയെ ചര്‍ച്ചകള്‍ക്കായി സുപ്രീംകോടതി നിയോഗിച്ചത്. ആത്മീയ ഗുരു ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകൻ ശ്രീറാം പഞ്ചു എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.

1992 ഡിസംബര്‍ ആറിന് അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് ഉടലെടുത്തത്. രാജ്യത്ത് ഇതുപിന്നാലെ നടന്ന കലാപങ്ങളിൽ 2,000 ആളുകളാണ് കൊല്ലപ്പെട്ടത്. 2.77 ഏക്കര്‍ തര്‍ക്ക ഭൂമി സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാര, രാം ലല്ല എന്നിവര്‍ക്ക് മൂന്നായി വീതിച്ചു നൽകണമെന്ന് അലഹബാദ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ 14 ഹര്‍ജിക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

ജസ്റ്റിസ് എസ് എ ബോബ്ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ് അബ്ദുൾ നസീര്‍ എന്നിവരാണ് ഭരണഘടനാ ബെഞ്ചിലെ അംഗങ്ങള്‍.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്