ആപ്പ്ജില്ല

സുപ്രീം കോടതി പ്രതിസന്ധി തുടരുന്നു: കേസുകൾ മാറ്റി

യു.യു ലളിത്, എ.കെ.ഗോയൽ എന്നിവർ ജഡ്‌ജിമാരായ കോടതികളാണ് പ്രവർത്തിക്കാതിരിക്കുന്നത്

TNN 15 Jan 2018, 12:16 pm
ന്യൂഡൽഹി: സുപ്രീം കോടതി പ്രതിസന്ധിക്ക് ഇന്നും പരിഹാരമായില്ല. 11,12,13, നമ്പർ കോടതികളിൽ ഇന്ന് ജഡ്‌ജിമാർ എത്തിയിട്ടില്ല. യു.യു ലളിത്, എ.കെ.ഗോയൽ എന്നിവർ ജഡ്‌ജിമാരായ കോടതികളാണ് പ്രവർത്തിക്കാതിരിക്കുന്നത്.
Samayam Malayalam supreme court issue tightens cases postponed
സുപ്രീം കോടതി പ്രതിസന്ധി തുടരുന്നു: കേസുകൾ മാറ്റി


കൂടാതെ, രാവിലെ 10:30 ന് ആരംഭിക്കേണ്ട കോടതി നടപടികൾ 15 മിനിറ്റ് വൈകിയാണ് ഇന്ന് ആരംഭിച്ചത്. പ്രതിഷേധ സ്വരമുയർത്തിയ നാല് ജഡ്‌ജിമാരിൽ ഒരാളായ ജസ്റ്റിസ് രഞ്‌ജൻ ഗൊഗോയിയുടെ കോടതി മാത്രമാണ് കൃത്യസമയത്ത് ആരംഭിച്ചത്. തന്നോട് അഭിപ്രായവ്യത്യാസമുണ്ടെന്ന് വെളിപ്പെടുത്തിയ ജഡ്‌ജിമാരുമായി ചർച്ചക്ക് തയ്യാറാണെന്ന് ഇന്നലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അറിയിച്ചിരുന്നു. 11 ാം നമ്പർ കോടതിയിൽ ഇന്നേക്ക് വെച്ചിരുന്ന കേസുകൾ ബുധനാഴ്‌ചത്തേക്ക് മാറ്റി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്