ആപ്പ്ജില്ല

വ്യാജഒപ്പിട്ട് പണം തട്ടൽ; 50 ലക്ഷം രൂപ നൽകാൻ സുപ്രീം കോടതി

വിധി ഒൻപത് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം

TNN 6 Jan 2018, 5:51 pm
ന്യൂഡൽഹി വ്യാജ ഒപ്പിട്ട ചെക്കുകളുപയോഗിച്ച് പണം തട്ടിയ കേസിൽ 50 ലക്ഷം രൂപ നല്‍കാൻ സുപ്രീം കോടതി യൂക്കോ ബാങ്കിനോട് ഉത്തരവിട്ടു. ദി ടാക്സ് പബ്ലിഷേഴ്സ് എന്ന പ്രസിദ്ധീകരണ സ്ഥാപനം നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഒപ്പിൽ സാമ്യമുണ്ടെങ്കിലും ഉത്തരവാദിത്തത്തിൽ നിന്ന് ബാങ്കിന് ഒഴിയാനാകില്ലെന്നും ജസ്റ്റിസ് ആദര്‍ശ് കെ ഗോയൽ, ഉദയ് യു ലളിത് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
Samayam Malayalam supreme court orders bank to compensate with 50 lakhs
വ്യാജഒപ്പിട്ട് പണം തട്ടൽ; 50 ലക്ഷം രൂപ നൽകാൻ സുപ്രീം കോടതി


അതേസമയം, ചെക്ക് സുരക്ഷഇതമായി സൂക്ഷിക്കേണ്ടത് സ്ഥാപനത്തിന്‍റെ ഉത്തരവാദിത്തമാണെന്ന ബാങ്കിന്‍റെ വാദം കോടതി അംഗീകരിച്ചു. 2009 മാര്‍ച്ചിലാണ് ബാങ്കിലെ ഒരു ജീവനക്കാരൻ ചെക്ക് മോഷ്ടിച്ച് 31 ലക്ഷം രൂപ തട്ടിയെടുത്തത്. 1.5 കോടി രൂപ ആവശ്യപ്പെട്ടായിരുന്നു സ്ഥാപനം കോടതിയെ സമീപിച്ചത്.

ചെക്ക് സുരക്ഷിതമായി സൂക്ഷിക്കേണ്ടത് സ്ഥാപനത്തിന്‍റെ ഉത്തരവാദിത്തമാണെങ്കിലും ബാങ്കിന് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാനാകില്ലെന്നായിരുന്നു കോടതി ഉത്തരവ്. ഒൻപത് വര്‍ഷങ്ങളൾക്ക് ശേഷമാണ് കോടതി വിധി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്