ആപ്പ്ജില്ല

കൊവിഡ്: 'ആവശ്യത്തിന് ആംബുലൻസ് വേണം, താങ്ങാവുന്ന നിരക്കും': സംസ്ഥാനങ്ങളോട് സുപ്രീം കോടതി

കൊവിഡ് രോഗികൾക്ക് ന്യായമായ നിരക്കിൽ ആംബുലൻസ് ലഭ്യമാക്കണമെന്നാണ് സംസ്ഥാനങ്ങളോട് സുപ്രീം കോടതിയുടെ ഉത്തരവ്

Samayam Malayalam 11 Sept 2020, 4:27 pm
ന്യൂഡൽഹി: കൊവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കാൻ ഓരോ ജില്ലയിലും ആവശ്യത്തിന് ആംബുലൻസുകള്‍ ലഭ്യമാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍. ആബുലൻസുകള്‍ പലയിടത്തും അമിത നിരക്ക് ഈടാക്കുന്നുവെന്ന പശ്ചാത്തലത്തിൽ ആംബുലൻസുകള്‍ക്ക് താങ്ങാവുന്ന നിരക്ക് നിശ്ചയിക്കാനും സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. കൊവിഡ്-19 മഹാമാരിയുടെ സാഹചര്യത്തിൽ ആരോഗ്യസംവിധാനങ്ങള്‍ ഏകോപിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച വിവിധ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദേശം.
Samayam Malayalam Ambulance
പ്രതീകാത്മക ചിത്രം


"മഹാമാരി നേരിടാനായി കേന്ദ്രം നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കാൻ സംസ്ഥാനങ്ങള്‍ ബാധ്യസ്ഥരാണ്" എന്നായിരുന്നു കോടതിയുടെ പരാമര്‍ശം. അതേസമയം, സ്വകാര്യ ആശുപത്രികളിലെ കൊവിഡ് 19 ചികിത്സയ്ക്ക് പരമാവധി തുക തീരുമാനിക്കാൻ കോടതി വിശമ്മതിച്ചു. ഓരോ സംസ്ഥാനങ്ങളിലെയും ആരോഗ്യസംവിധാനങ്ങള്‍ വ്യത്യസ്തമാണെന്നും ഇക്കാര്യത്തിൽ കേന്ദ്രസര്‍ക്കാര്‍ പരിഹാരം കണ്ടെത്തണമന്നും കോടതി പറഞ്ഞു. മുൻപ് സ്വകാര്യ ലാബുകളിലെ കൊവിഡ് 19 പരിശോധനാ നിരക്ക് നിശ്ചയിക്കാനും കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയിരുന്നു.

Also Read: 'അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കും, ചർച്ചകൾ തുടരും'; മോസ്‌കോയിൽ നിർണായക തീരുമാനമെടുത്ത് ഇന്ത്യയും ചൈനയും

കൊവിഡ് രോഗികള്‍ക്കായി കൂടുതൽ ആംബുലൻസുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിൽ ജസ്റ്റിസ് അശോക് ഭൂഷന്‍റേതാണ് ഉത്തരവ്. സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആംബുലൻസുകള്‍ മിക്ക സംസ്ഥാനങ്ങളിലും തികയാതെ വരുന്ന സാഹചര്യത്തിൽ സ്വകാര്യ ആംബുലൻസുകള്‍ കൊവിഡ് രോഗികളോട് അമിത നിരക്ക് ഈടാക്കുന്നുവെന്ന പരാതികള്‍ക്കിടെയാണ് സുപ്രീം കോടതിയുടെ ഇടപെടൽ.

Also Read: വ്യവസായ മന്ത്രി ഇ പി ജയരാജന് കൊവിഡ്; രോഗം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രി

അടുത്തിടെ ആശുപത്രിയിലേയ്ക്കുള്ള ഏഴ് കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാൻ പൂനെയിൽ ഒരു കൊവിഡ് രോഗിയിൽ നിന്ന് ആംബുലൻസ് ഡ്രൈവര്‍ 8000 രൂപ ഈടാക്കിയതിനെതിരെ ജില്ലാ ഭരണകൂടം പരാതി നല്‍കിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്