ആപ്പ്ജില്ല

പി.ചിദംബരത്തെ നാലു ദിവസത്തേക്ക് കൂടി സിബിഐ കസ്റ്റഡിയിൽ വിട്ടു

ഈ മാസം 30 വരെ ചിദംബരം സിബിഐ കസ്റ്റഡിയിൽ തുടരും. മറ്റ് പ്രതികൾക്കൊപ്പം ചിദംബരത്തെ ചോദ്യം ചെയ്യാൻ വേണ്ടിയാണ് കസ്റ്റഡി നീട്ടണമെന്ന് സിബിഐ ആവശ്യപ്പെട്ടത്.

Samayam Malayalam 26 Aug 2019, 7:50 pm
ന്യൂഡൽഹി: മുൻ ധനമന്ത്രി പി.ചിദംബരത്തിന്റെ സിബിഐ കസ്റ്റഡി നാല് ദിവസത്തേക്ക് കൂടി നീട്ടി. ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിലാണ് കഴിഞ്ഞ ദിവസം ചിദംബരം അറസ്റ്റിലായത്. എന്നാൽ, അറസ്റ്റിലായ ശേഷവും ചിദംബരം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചു.
Samayam Malayalam p chidambaram.


അതിനിടെ, ചിദംബരത്തിനെതിരെ ഒരു ബാങ്ക് രേഖയെങ്കിലും തെളിവായി കോടതിയിൽ ഹാജരാക്കാൻ കഴിയുമോ എന്ന് കപിൽ സിബൽ ചോദിച്ചു. ചിദംബരം ജാമ്യത്തിനായി അപേക്ഷ നൽകിയിരുന്നെങ്കിലും ഹർജി കോടതി തള്ളി. ജാമ്യത്തിനായി ഏത് ഉപാധിയും പാലിക്കാൻ തയ്യാറാണെന്നും ചിദംബരം കോടതിയിൽ അറിയിച്ചിരുന്നു. ചിദംബരം ഉപാധികൾ ലംഘിക്കുന്നുവെന്ന് തോന്നിയാൽ കോടതിക്ക് ജാമ്യം റദ്ദാക്കാമെന്നും എഫ്‌ഐആറിൽ ചിദംബരത്തിന്റെ പേരില്ലെന്നും കപിൽ സിബൽ പറഞ്ഞു.

ചിദംബരത്തെ റിമാൻഡ് ചെയ്തതിനും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനും എതിരായ ജാർജി ഇന്ന് പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഈ മാസം 30 വരെയാണ് ചിദംബരത്തെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. കേസിലെ മറ്റ് പ്രതികൾക്കൊപ്പം ചിദംബരത്തെ ചോദ്യം ചെയ്യണമെന്ന സിബിഐയുടെ ആവശ്യം അംഗീകരിച്ചാണ് ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നീട്ടിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്