ആപ്പ്ജില്ല

ലോയ കേസ് ഒരു കോടതിയിലും പരിഗണിക്കേണ്ട: സുപ്രീം കോടതി

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

Samayam Malayalam 19 Apr 2018, 2:37 pm
ന്യൂഡൽഹി: ദുരൂഹ സാഹചര്യത്തിൽ ജസ്റ്റിസ് ബി.എച്ച് ലോയ മരിച്ച കേസിൽ പ്രത്യേക അന്വേഷണം വേണ്ടെന്ന് പറഞ്ഞ സുപ്രീം കോടതി ഏഴ് പൊതു താൽപര്യ ഹർജികൾ തള്ളി. ലോയയുടേത് സ്വാഭാവിക മരണമാണ്. നീതിപീഠത്തിനെതിരെ ഗൂഢലക്ഷ്യത്തോടെ നൽകുന്ന ഹർജികൾ പരിഗണിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ലോയ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം വേണമെന്ന് ആവശ്യപ്പെട്ടാണ് ഏഴ് പൊതു തത്പരായ ഹർജികൾ സമർപ്പിച്ചിരുന്നത്. ജുഡീഷ്യറിയെ സംശയ നിഴലിലാക്കാൻ അനുവദിക്കില്ലെന്നും സുപ്രീം കോടതി കൂട്ടിച്ചേർത്തു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
Samayam Malayalam justice loya


ദുഷ്യന്ത് ദവേ, പ്രശാന്ത് ഭൂഷൺ, രാജീവ് ധവാൻ എന്നിവരെ പേരെടുത്ത് പറഞ്ഞ് ചീഫ് ജസ്റ്റിസ് വിമർശിച്ചു. കോടതിയുടെ അന്തസ് കളയാൻ അഭിഭാഷകർ ശ്രമിച്ചെങ്കിലും അഭിഭാഷകർക്കിടയിൽ അസമത്വം ഉണ്ടാകാതിരിക്കാൻ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. 2014 ഡിസംബർ ഒന്നിനാണ് ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ പ്രതിയായ വ്യാജ ഏറ്റുമുട്ടൽ കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് ലോയ കൊല്ലപ്പെട്ടത്. ലോയയുടെ മരണത്തിൽ ദുരൂഹതകളേറെയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. നാഗ്‌പൂരിൽ വെച്ച് ലോയ കൊല്ലപ്പെട്ട ശേഷം ഒപ്പമുണ്ടായിരുന്ന അഭിഭാഷകർ ആരും മൃതദേഹത്തെ അനുഗമിക്കാതിരുന്നത് കൂടുതൽ ദുരൂഹതയുണർത്തി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്