ആപ്പ്ജില്ല

പെണ്‍മക്കള്‍ ജീവിതാവസാനത്തോളം തുല്യ അവകാശമുള്ളവർ; ഹിന്ദു പിന്തുടര്‍ച്ചാവകാശത്തില്‍ സുപ്രീം കോടതി

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ പരിഗണന നല്‍കുന്നതായിരുന്നു ഹിന്ദു പിന്തുടര്‍ച്ചാവകാശ ഭേദഗതി നിയമം.

Samayam Malayalam 11 Aug 2020, 4:23 pm
ന്യൂഡല്‍ഹി: ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം പെണ്‍മക്കള്‍ക്ക് പാരമ്പര്യ സ്വത്തില്‍ അവകാശമുണ്ടെന്ന് സുപ്രീം കോടതി. പെണ്‍മക്കള്‍ ജീവിതാവസാനം വരെയും തുല്യ അവകാശമുള്ള മക്കള്‍ ആയിരിക്കുമെന്ന് സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് നിര്‍ണ്ണായക ഉത്തരവിട്ടത്. 2005 സെപ്തംബര്‍ ഒമ്പതിന് നിലവില്‍ വന്ന ഹിന്ദുപിന്തുടര്‍ച്ചാവകാശ നിയമ ഭേദഗതി സുപ്രീം കോടതി അംഗീകരിച്ചു.
Samayam Malayalam സുപ്രീം കോടതി



Also Read: ചന്ദ്രനിലും ചൊവ്വയിലും വലിയ ദ്വാരങ്ങള്‍; മനുഷ്യവാസത്തിന് സാധ്യത? നിര്‍ണ്ണായകമായി കണ്ടെത്തല്‍

'ജീവിതാവസാനത്തോളം ആണ്‍മക്കള്‍ക്കുള്ളതു പോലെ തുല്യഅവകാശം പെണ്‍മക്കള്‍ക്കും കൊടുക്കണം. പിതാവ് ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ മകള്‍ ജീവിതകാലം മുഴുവന്‍ അവകാശങ്ങളിലും മറ്റുള്ളവരുമായി തുല്യ പങ്കിടുന്ന വ്യക്തിയായി തുടരും', സുപ്രീം കോടതി പറഞ്ഞു.

Also Read: കൊവിഡ് മരണം 45,000 കവിഞ്ഞു; 24 മണിക്കൂറിനിടെ 53,000 ത്തിലധികം രോഗികള്‍

2005 ല്‍ നിയമം നിലവില്‍ വന്ന കാലം മുതല്‍ തന്നെ സ്വത്തില്‍ അവകാശം ലഭിക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ പരിഗണന നല്‍കുന്നതായിരുന്നു ഹിന്ദു പിന്തുടര്‍ച്ചാവകാശ ഭേദഗതി നിയമം. ഭേദഗതിയിലെ നിയമപ്രശ്‌നങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് മൂന്നംഗ ബെഞ്ചിന്റെ വിധി.

Also Read: റഷ്യൻ കൊറോണ വാക്‌സിൻ യാഥാർത്ഥ്യമായി; ആദ്യം സ്വീകരിച്ചവരിൽ വ്ലാഡിമിർ പുടിന്റെ മകളും

1956 ലെ ഹിന്ദു പിന്തുടര്‍ച്ചവകാശ നിയമം 2005 ല്‍ ഭേദഗതി ചെയ്തതിനെ തുടര്‍ന്ന് പെണ്‍മക്കള്‍ക്ക് പിതാവിന്റെ സ്വത്തില്‍ തുല്യ പങ്കാളത്തം ലഭിച്ചിരുന്നു. എന്നാല്‍, പെണ്‍മക്കള്‍ക്ക് സ്വത്തില്‍ തുല്യ അവകാശം ലഭിക്കണമെങ്കില്‍ ഭേദഗതി നിലവില്‍ വന്ന 2005 സെപ്തംബര്‍ 9 ന് പിതാവ് ജീവിച്ചിരിക്കണമെന്ന് 2015 ല്‍ ജസ്റ്റിസുമാരായ അനില്‍ ആര്‍ ദാവെയും എം കെ ഗോയലും അടങ്ങിയ സുപ്രീം കോടതിയുടെ ബെഞ്ച് വ്യക്തമാക്കിയിരുന്നു. 2005 ലെ നിയമ ഭേദഗതിയിലെ സെക്ഷന്‍- 6 ന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു 2015 ലെ വിധി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്