ആപ്പ്ജില്ല

ക്രിമിനൽ കേസ് പ്രതികൾക്ക് മത്സരിക്കാം: സുപ്രീം കോടതി

തെരഞ്ഞെടുപ്പിൽ ക്രിമിനലുകൾ മത്സരിച്ചാൽ വിശദാംശങ്ങൾ പരസ്യപ്പെടുത്തണമെന്ന് കോടതി

Samayam Malayalam 25 Sept 2018, 1:34 pm
ന്യൂഡൽഹി: ക്രിമിനൽ കേസ് പ്രതികൾക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് തടസമില്ലെന്ന് സുപ്രീം കോടതി. ക്രിമിനൽ കേസ് പ്രതികൾക്ക് അയോഗ്യത കൽപ്പിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റേതാണ് വിധി.
Samayam Malayalam supreme court


സ്ഥാനാർഥികൾ, അവർ പ്രതികളായ കേസുകളെ കുറിച്ച് കൃത്യമായി വെളിപ്പെടുത്തണം. ഇവരുടെ ക്രിമിനൽ പശ്ചാത്തലം മാധ്യമങ്ങൾ വഴിയും വ്യക്തമാക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. നിയമസഭാ,ലോക്‌സഭാ തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കുന്ന ഘട്ടത്തിലുള്ള വിധി ഏറെ നിർണായകമാണ്. രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന് കോട്ടം തട്ടുന്ന വിഷയത്തിൽ പാർലമെന്റ് അടിയന്തരമായി ഇടപെടണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർഥിനകൾ മത്സരിക്കുന്നതിന് എതിരെ നിയമ നിർമാണം ആവശ്യപ്പെട്ടുള്ള ഹർജിയാണ് കോടതി തള്ളിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്