ആപ്പ്ജില്ല

റഫാൽ പരാമർശം: രാഹുൽ ഗാന്ധിയ്ക്ക് സുപ്രീം കോടതിയുടെ നോട്ടീസ്

ബിജെപി എം പി മീനാക്ഷി ലേഖി സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിൽ കോടതി വാക്കാൽ വിശദീകരണം തേടിയപ്പോഴായിരുന്നു. എന്നാൽ ഇക്കാര്യം ഇന്ന് രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ മനു അഭിഷേക് സിങ്വി ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതി രാഹുലിന് നോട്ടീസ് അയച്ചത്.

Samayam Malayalam 23 Apr 2019, 1:42 pm

ഹൈലൈറ്റ്:

  • കോൺഗ്രസിന്‍റെ രാഷ്ട്രീയ മുദ്രാവാക്യത്തിൽ കോടതിയ്ക്ക് ഇടപെടാനാകില്ലെന്ന് രാഹുൽ
  • ബിജെപി നേതാക്കള്‍ തന്‍റെ പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്തു
  • സുപ്രീം കോടതി രാഹുലിനോട് വാക്കാൽ വിശദീകരണം തേടിയിരുന്നു.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam rahul gandhi 3.
ന്യൂഡൽഹി: റഫാൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പരാമര്‍ശത്തിൽ സുപ്രീം കോടതി നടപടി. വിഷയത്തിൽ സുപ്രീം കോടതി രാഹുൽ ഗാന്ധിയ്ക്ക് നോട്ടീസയച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കിതിരെ നടത്തിയ കാവൽക്കാരൻ കള്ളനാണ് എന്ന പരാമര്‍ശത്തിൽ ഖേദം പ്രകടിപ്പിച്ച് രാഹുൽ കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ സത്യവാങ്മൂലം നല്‍കിയിരുന്നു.
ബിജെപി എം പി മീനാക്ഷി ലേഖി സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിൽ കോടതി വാക്കാൽ വിശദീകരണം തേടിയപ്പോഴായിരുന്നു. എന്നാൽ ഇക്കാര്യം ഇന്ന് രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ മനു അഭിഷേക് സിങ്വി ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതി രാഹുലിന് നോട്ടീസ് അയച്ചത്. കോടതിയലക്ഷ്യ ഹര്‍ഡിയും റഫാൽ പുനഃപരിശോധനാ ഹര്‍ജിയും ഏപ്രിൽ 30ന് കോടതി പരിഗണിക്കും. അതേസമയം, തന്‍റെ മറുപടി അംഗീകരിച്ച് ഹര്‍ജി തള്ളണമെന്ന രാഹുലിൻ്റെ ആവശ്യം കോടതി തള്ളി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമ റിപ്പോര്‍ട്ടുകളെ ആസ്പദമാക്കിയായിരുന്നു തന്‍റെ പരാമര്‍ശമെന്നും കോടതി ഉത്തരവ് വായിച്ചിരുന്നില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. തന്‍റെ പരാമര്‍ശത്തെ രാഷ്ട്രീയ എതിരാളികള്‍ ദുരുപയോഗം ചെയ്തതായും രാഹുൽ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

അതേസമയം, കാവൽക്കാരൻ കള്ളനാണ് എന്നത് കോൺഗ്രസിന്‍റെ രാഷ്ട്രീയ മുദ്രാവാക്യമാണെന്നും ഇതിൽ കോടതിയ്ക്ക് ഇടപെടാനാകില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ കോടതി ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തതായി രാഹുൽ ഗാന്ധി സത്യവാങ്മൂലത്തിൽ വിമര്‍ശിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്