ആപ്പ്ജില്ല

റഫാൽ ഇടപാടിലെ അഴിമതി: നിര്‍ണായക സുപ്രീംകോടതി വിധി ഇന്ന്

ഇടപാടിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജിയിൽ വിധി

Samayam Malayalam 14 Dec 2018, 6:54 am
ന്യൂഡല്‍ഹി: റഫാൽ യുദ്ധവിമാന ഇടപാടിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. അഭിഭാഷകരായ പ്രശാന്ത് ഭൂഷൺ, മുൻ കേന്ദ്ര മന്ത്രിമാരായ അരുൺ ഷൂറി, യശ്വന്ത് സിൻഹ എന്നിവരാണ് സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുള്ളത്. ഇടപാടുമായി ബന്ധപ്പെട്ട രേഖകളും സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച വിശദീകരണവും ഹാജരാക്കാൻ കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.
Samayam Malayalam Rafael


യുപിഎ സര്‍ക്കാരിന്‍റെ കാലത്തുണ്ടാക്കിയ ധാരണകളിൽ മാറ്റം വരുത്തിയാണ് എൻഡിഎ സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടതെന്നും ഇതിൽ അഴിമതിയുണ്ടെന്നുമാണ് ആരോപണം.

അതേസമയം, വിമാനങ്ങളുടെ വിലവിവരങ്ങളും സാങ്കേതിക വിശദാംശങ്ങളും പുറത്തുവിടുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്നും വിവരങ്ങള്‍ കൈമാറാനാവില്ലെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട്. എന്നാൽ പിന്നീട് മുദ്ര വെച്ച കവറിൽ വിവരങ്ങള്‍ കോടതിയ്ക്ക് കൈമാറി. മുതിര്‍ന്ന വ്യോമസേനാ ഉദ്യോഗസ്ഥരെയും കോടതി വിസ്തരിച്ചു.

അതേസമയം കോണ്‍ഗ്രസ് പാര്‍ലമെന്‍റില്‍ ഇന്നും റഫാല്‍ വിഷയം ഉന്നയിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്