ആപ്പ്ജില്ല

ദീപാവലിക്ക് പരിസ്ഥിതി സൗഹൃദ പടക്കങ്ങള്‍ മതി

വരാനിരിക്കുന്ന ദീപാവലിക്ക് ഉള്‍പ്പെടെ പരിസിഥിതിക്ക് വലിയ ദോഷം ചെയ്യാത്ത 'ഗ്രീന്‍ ക്രാക്കേഴ്സ്' ഉപയോഗിച്ചാല്‍ മതിയെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം

Samayam Malayalam 25 Oct 2018, 6:09 pm
ന്യൂഡല്‍ഹി: ഉഗ്രശേഷിയുള്ള പടക്കങ്ങള്‍ രാജ്യത്ത് ഉത്പാദിപ്പിക്കുന്നതും ഉപയോഗിക്കുന്നതും നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. വരാനിരിക്കുന്ന ദീപാവലിക്ക് ഉള്‍പ്പെടെ പരിസിഥിതിക്ക് വലിയ ദോഷം ചെയ്യാത്ത 'ഗ്രീന്‍ ക്രാക്കേഴ്സ്' ഉപയോഗിച്ചാല്‍ മതിയെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. ഇത്തരത്തില്‍ പരിസ്ഥിതി സൗഹൃദമല്ലാത്ത പടക്കങ്ങള്‍ വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്കാണ് കോടതി ശുപാര്‍ശ ചെയ്തിരിക്കുന്നത്.
Samayam Malayalam crackers


എന്നാല്‍ പരിസ്ഥിതി സൗഹൃദ പടക്കങ്ങളെ കൃത്യമായി എങ്ങനെ മനസിലാക്കുമെന്ന കാര്യത്തില്‍ പൊലീസുകാര്‍ ആശങ്കയിലാണ്. പടക്കങ്ങള്‍ പുറത്തുവിടുന്ന പുകയുടെ അളവോ ശബ്ദത്തിന്‍റെ തീവ്രതയോ കണക്കാക്കി ഇത് ഏതുതരം പടക്കമാണ് എന്ന് മനസിലാക്കാനുള്ള ഉപകരണങ്ങള്‍ തങ്ങളുടെ പക്കലില്ലെന്നാണ് പൊലീസുകാര്‍ പറയുന്നത്. ഹോസ്പിറ്റല്‍, സ്കൂള്‍ എന്നിവിടങ്ങളില്‍ നിന്നും മറ്റ് നിശബ്ദ മേഖലകളില്‍ നിന്നും 100 മീറ്റര്‍ അകലം പാലിച്ചുകൊണ്ട് മാത്രമേ പടക്കം പൊട്ടിക്കാവൂ എന്ന് പൊലീസ് കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതാത് സ്റ്റേഷനുകളിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കാണ് ഇക്കാര്യങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കാനുള്ള ചുമതല. സുപ്രീം കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഐപിസി 188 വകുപ്പ് പ്രകാരമായിരിക്കും കേസെടുക്കുക. അതേസമയം വില്‍പ്പന നടത്തുന്നതിനായി ഇത്തരം പരിസ്ഥിതി സൗഹൃദ പടക്കങ്ങള്‍ തങ്ങളുടെ പക്കലില്ലെന്നാണ് പടക്ക കച്ചവടക്കാര്‍ പറയുന്നത്. വിധി തങ്ങള്‍ വലിയ ദോഷമുണ്ടാക്കുമെന്നും വിധിക്കെതിരെ പുന പരിശോധനാ ഹര്‍ജി നല്‍കുമെന്നും വ്യാപാരികള്‍ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്