ന്യൂഡല്‍ഹി : വിവിധ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയത് ചേദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി നാളെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുക. കേസില്‍ ഇന്ന് ഹര്‍ജിക്കാരുടെയും സര്‍ക്കാരിന്റെയും വാദം പൂര്‍ത്തിയായി. ബാങ്ക് അക്കൗണ്ട്, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍, മൊബൈല്‍ ഫോണ്‍ കണക്ഷന് തുടങ്ങിയവയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയത് ചോദ്യം ചെയ്താണ് ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
ആധാര്‍ നിര്‍ബന്ധമാക്കൽ;ഇടക്കാല ഉത്തരവ് വെള്ളിയാഴ്ച
ആധാര്‍ നിര്‍ബന്ധമാക്കിയത് ചേദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി നാളെ ഇടക്കാല ഉത്തരവ്
TNN 14 Dec 2017, 11:35 pm