ആപ്പ്ജില്ല

യുഎന്‍ പൊതുസമ്മേളനം: സുഷമ സ്വരാജ് ന്യൂ യോര്‍ക്കില്‍ എത്തി

പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് യുഎന്‍ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തിന് സുഷമ മറുപടി നല്‍കും

PTI 25 Sept 2016, 9:56 am
ന്യൂ യോര്‍ക്ക്: ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്യാന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ന്യൂ യോര്‍ക്കിലെത്തി. നാളെയാണ് സുഷമ സ്വരാജ് സംസാരിക്കുക. കശ്‍മീര്‍ വിഷയം അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ വിദേശകാര്യ മന്ത്രി ഇന്ത്യയുടെ നയം വ്യക്തമാക്കും. യുഎന്നിന്‍റെ 71-ാം സമ്മേളനാണ് ഇത്.
Samayam Malayalam sushama swaraj in new york to attend un general assembly
യുഎന്‍ പൊതുസമ്മേളനം: സുഷമ സ്വരാജ് ന്യൂ യോര്‍ക്കില്‍ എത്തി


സുഷമ സ്വരാജ് അമേരിക്കയില്‍ എത്തിയ വിവരം വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് യുഎന്‍ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തിന് സുഷമ മറുപടി നല്‍കും. പാകിസ്ഥാന്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന വാദം തന്നെയാണ് ഇന്ത്യ ഉയര്‍ത്തുകയെന്നാണ് സൂചനകള്‍.

ഇന്ത്യയുടെ പ്രഥമ കര്‍ത്തവ്യം ആഗോളതലത്തില്‍ ഭീകരവാദം ചര്‍ച്ചയാക്കുകയാണെന്ന് ഇന്ത്യയുടെ യുഎന്‍ പ്രതിനിധി സയദ് അക്ബറുദ്ദീനും പറഞ്ഞു. യുഎന്‍ സുരക്ഷാസമിതി പുനസംഘടന, സുസ്ഥിര വികസനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളും ഇന്ത്യ സമ്മേളനത്തില്‍ അവതരിപ്പിക്കും.

India's External affairs minister Sushama Swaraj has landed in New York to attend the United Nation's General Assembly.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്