ആപ്പ്ജില്ല

സുശാന്തിൻ്റെ മാനേജർ ദിഷ സാലിയൻ്റെ പോസ്‌റ്റ്‌മോർട്ടം റിപ്പോര്‍ട്ട് പുറത്ത്; ശരീരത്തിൽ അസ്വാഭാവിക പരിക്ക്, തലയ്‌ക്ക് ക്ഷതമേറ്റു

ജൂൺ ഒമ്പതിന് പുലർച്ചെ രണ്ട് മണിയോടെ പ്രതിശ്രുതവരൻ്റെ ഫ്ലാറ്റിലെ പതിനാലാം നിലയിൽ നിന്ന് താഴേക്ക് ചാടിയാണ് ദിഷ ആത്മത്യ ചെയ്‌തത്. ദിഷ മരണപ്പെട്ട് അഞ്ചു ദിവസങ്ങൾക്ക് ശേഷമാണ് സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്

Samayam Malayalam 5 Aug 2020, 11:05 pm
മുംബൈ: അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രാജ്‌പുതിൻ്റെ മാനേജർ ദിഷ സാലിയൻ്റെ പോസ്‌റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. വീഴ്‌ചയിൽ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ശരീരത്തിൽ ചില അസ്വാഭാവിക പരിക്കുകൾ കാണപ്പെട്ടതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Samayam Malayalam ദിഷയുടെ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്
ദിഷയുടെ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്


Also Read: സുശാന്ത് സിങിൻ്റെ മരണം: കേസ് സിബിഐയ്ക്ക് വിട്ടു

വീഴ്‌ചയിൽ 25കാരിയായ ദിഷയുടെ തലയ്‌ക്ക് പരിക്കേറ്റു. ശരീരത്തിൽ ചില അസ്വാഭാവിക പരിക്കുകളുമുണ്ട്. ഉയർച്ചയിൽ നിന്നും വീണതിനാലാണ് ഈ പരിക്കുകൾ ഏറ്റതെന്നും ഡോക്‌ടർമാർ വ്യക്തമാക്കുന്നു.

പ്രതിശ്രുതവരൻ്റെ ഫ്ലാറ്റിലെ പതിനാലാം നിലയിൽ നിന്ന് താഴേക്ക് ചാടിയാണ് ദിഷ ആത്മത്യ ചെയ്‌തത്. ജൂൺ ഒമ്പതിന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ദിവസങ്ങൾക്ക് ശേഷം ജൂൺ 11നാണ് പോസ്‌റ്റ്‌മോർട്ടം നടത്തിയത്. പോസ്‌റ്റ്‌മോർട്ടം വൈകിയത് ഏറെ വിവാദമായിരുന്നു. ദിഷ മരണപ്പെട്ട് അഞ്ചു ദിവസങ്ങൾക്ക് ശേഷമാണ് സുശാന്തിനെ സ്വന്തം വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതോടെ ദിഷയുടെയും സുശാന്തിൻ്റെ മരണങ്ങൾ തമ്മിൽ ബന്ധമുണ്ടെന്ന ആരോപണവും ശക്തമായി.

മരണത്തിന് മുൻപ് ദിഷ പീഡനത്തിന് ഇരയായെന്ന് ബിജെപി എം പ് നാരായൺ റാണെ ആരോപിച്ചിരുന്നു. ഇതിനിടെതിരെ ദിഷയുടെ പിതാവ് സതീഷ് സാലിയൻ മുംബൈ പോലീസിൽ പരാതിയും നൽകിയിരുന്നു. തൻ്റെ മകൾ പീഡനത്തിന് ഇരയായിട്ടില്ലെന്നും ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ചില മാധ്യമങ്ങൾ തൻ്റെ കുടുംബത്തിനെതിരെ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

Also Read: സുശാന്തിൻ്റെ ആരാധകർ ഭീഷണിപ്പെടുത്തുന്നു, ലഭിക്കുന്നത് നൂറിലധികം കോളുകൾ; ആരോപണവുമായി ആംബുലൻസ് ഡ്രൈവർ

ഇതിനിടെ സുശാന്തിൻ്റെ മരണം സിബിഐയ്ക്ക് വിട്ടു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുശാന്തിന്റെ കുടുംബം രംഗത്ത് എത്തിയിരുന്നു. സുശാന്തിൻ്റെ മരണത്തിന് കാരണം കാമുകി റിയ ചക്രവർത്തിയാണെന്ന് പിതാവ് കെകെ സിംഗ് ആരോപിച്ചിരുന്നു. പ്രേരണാക്കുറ്റം ചുമത്തിയാണ് റിയ ചക്രവർത്തിക്കെതിരെ സുശാന്തിൻ്റെ പിതാവ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്