ആപ്പ്ജില്ല

കോൺഗ്രസ് പ്രധാനമന്ത്രിമാര്‍ വിദേശ ഇന്ത്യക്കാരെ പരിഗണിച്ചില്ലെന്ന് സുഷമ സ്വരാജ്

മോദി സര്‍ക്കാര്‍ മുൻപില്ലാത്തവിധം വിദേശ ഇന്ത്യക്കാര്‍ക്ക് പരിഗണന നല്‍കുന്നു

Samayam Malayalam 3 Aug 2018, 3:30 pm
അസ്താന: ജവഹര്‍ലാൽ നെഹ്രു മുതൽ മൻമോഹൻസിങ് വരെയുള്ള ഇന്ത്യയുടെ പ്രധാനമന്ത്രിമാരെല്ലാം വിദേശ ഇന്ത്യക്കാരെ അഭിസംബോധന ചെയ്യുന്നതിൽ പരാജയപ്പെട്ടെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇക്കാര്യത്തിൽ നരേന്ദ്ര മോദി സര്‍ക്കാര്‍ വിജയമാണെന്നും അവര്‍ പറഞ്ഞു. കസാക്കിസ്താനിലെ അസ്താനയിൽ ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സുഷമ സ്വരാജ്.
Samayam Malayalam sushma swaraj


നരേന്ദ്ര മോദി സര്‍ക്കാര്‍ മുൻപില്ലാത്തവിധം വിദേശ ഇന്ത്യക്കാരുടെ കാര്യങ്ങള്‍ പരിഗണിക്കാറുണ്ടെന്നും വിദേശകാര്യമന്ത്രാലയത്തിന്‍റെ സേവനം 24 മണിക്കൂറും ഉറപ്പുവരുത്താറുണ്ടെന്നും സുഷമ കൂട്ടിച്ചേര്‍ത്തു.

കസാക്കിസ്താനു ശേഷം കിര്‍ഗിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളും സുഷമ സ്വരാജ് സന്ദര്‍ശിക്കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്