ആപ്പ്ജില്ല

പ്രവചനം പാളി, ട്രോൾ ആക്രമണം; സമാധിയാകണമെന്ന് സ്വാമി വൈരഗ്

തനിക്കെതിരെ ഉയര്‍ന്ന ട്രോളുകള്‍ ചൂണ്ടിക്കാട്ടി തനിക്ക് ആത്മാഹുതി ചെയ്യാൻ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കളക്ടര്‍ക്ക് അപേക്ഷ നല്‍കിയിരിക്കുകയാണ് വൈരഗ്. ഞായറാഴ്ച 2.11ന് തന്നെ സമാധിയിലേയ്ക്ക് പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വാമിയുടെ അപേക്ഷ.

Samayam Malayalam 16 Jun 2019, 12:15 pm

ഹൈലൈറ്റ്:

  • ഭോപ്പാൽ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥി ദിഗ്വിജയ് സിങ് ജയിച്ചില്ലെങ്കിൽ ജീവനൊടുക്കുമെന്നായിരുന്നു സ്വാമിയുടെ വാഗ്ദാനം
  • തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ ജീവനൊടുക്കാൻ ആവശ്യപ്പെട്ട് സ്വാമിയ്ക്കെതിരെ ട്രോളുകൾ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam swami vairaj anand
ഭോപ്പാൽ: ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രവചനം തെറ്റിയതിനു പിന്നാലെ ട്രോളുകള്‍ മൂലം ജീവിതം മടുത്തെന്ന് സ്വാമി വൈരഗ് ആനന്ദ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭോപ്പാൽ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥി ദിഗ്‍‍വിജയ് സിങ് പരാജയപ്പെട്ടാൽ താൻ ജീവനൊടുക്കുമെന്നായിരുന്നു സ്വാമി വൈരഗ് ആനന്ദിന്‍റെ വാഗ്ദാനം. എന്നാൽ ബിജെപി സ്ഥാനാര്‍ത്ഥി സാധ്വി പ്രജ്ഞ വൻഭൂരിപക്ഷത്തിൽ വിജയിച്ചതോടെ സ്വാമി വെട്ടിലാകുകയായിരുന്നു. പ്രവചനം തെറ്റി ഇത്ര ദിവസം പിന്നിട്ടിട്ടും എന്തുകൊണ്ടാണ് ആത്മഹത്യ ചെയ്യാത്തത് എന്ന് ചോദിച്ച് സ്വാമിയ്ക്കെതിരെ ട്രോളുകള്‍ നിറയുകയായിരുന്നു.
തനിക്കെതിരെ ഉയര്‍ന്ന ട്രോളുകള്‍ ചൂണ്ടിക്കാട്ടി തനിക്ക് ആത്മാഹുതി ചെയ്യാൻ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കളക്ടര്‍ക്ക് അപേക്ഷ നല്‍കിയിരിക്കുകയാണ് വൈരഗ്. ഞായറാഴ്ച 2.11ന് തന്നെ സമാധിയിലേയ്ക്ക് പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വാമിയുടെ അപേക്ഷ.

അതേസമയം, സമാധിയ്ക്കായി സ്വാമിയ്ക്ക് അനുമതി കൊടുക്കാൻ തനിക്ക് കഴിയില്ലെന്നും സ്വാമിയുടെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കാണിച്ച് ഡിഐജിയ്ക്ക് കത്ത് നല്‍കിയതായി കളക്ടര്‍ അറിയിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ദിഗ്വിജയ് സിങിന്‍റെ വിജയത്തിനായി സ്വാമി വൈരഗ് ആനന്ദ് യജ്ഞം നടത്തിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്