ആപ്പ്ജില്ല

പന്നിപ്പനി വ്യാപനം തടയല്‍; യുപി സ്കൂളുകളില്‍ അസംബ്ലിയില്ല

സംസ്ഥാനത്ത് പന്നിപ്പനി വ്യാപകമാകുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്‍റെ നടപടി

TNN 15 Aug 2017, 6:01 pm
ലഖ്നൗ; പന്നിപ്പനി വ്യാപനം തടയുന്നതിന്‍റെ ഭാഗമായി യുപി യിലെ സ്കൂളുകളില്‍ നാളെ മുതല്‍ രാവിലത്തെ അസംബ്ലി നിര്‍ത്തലാക്കി. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് പന്നിപ്പനി വ്യാപകമാകുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്‍റെ നടപടി.
Samayam Malayalam swine flu scare no morning assembly in up schools
പന്നിപ്പനി വ്യാപനം തടയല്‍; യുപി സ്കൂളുകളില്‍ അസംബ്ലിയില്ല


ഓഗസ്റ്റ് പതിമൂന്നു വരെയുള്ള കണക്കുകള്‍ പ്രകാരം 695 പേര്‍ക്കാണ് ഉത്തര്‍ പ്രദേശില്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതില്‍ 21 പേര്‍ മരിക്കുകയും ചെയ്തു. പന്നിപ്പനി ബാധ തടയുക എന്ന ലക്ഷ്യത്തോടെ ജില്ലാതല റാപിഡ് റെസ്‌പോണ്‍സ് ടീമുകള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്.

ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കും കമ്മിഷണര്‍മാര്‍ക്കും ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയതായി ആരോഗ്യ- കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രശാന്ത് ദ്വിവേദി പറഞ്ഞു.

Swine flu scare: No morning assembly in UP schools

The Uttar Pradesh government has asked all schools of the state to put on hold morning assemblies from tomorrow to prevent the spread of swine flu.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്