ആപ്പ്ജില്ല

ബ്രിട്ടീഷുകാരോട് പ്രതിഷേധിച്ച് ടാഗോര്‍ നൊബേല്‍ തിരിച്ചുനല്‍കിയെന്ന് ബിപ്ലബ് ദേബ്

1913ലാണ് ടാഗോറിനെ നൊബേല്‍ പുരസ്കാരം ലഭിക്കുന്നത്. ഈ പുരസ്‌കാരം പ്രതിഷേധ സൂചകമായി ടാഗോര്‍ തിരിച്ചുകൊടുത്തെന്നാണ് ബിപ്ലബ് പറയുന്നത്‌

Samayam Malayalam 11 May 2018, 12:32 pm
അഗര്‍ത്തല: വീണ്ടും വിവാദ പരാമര്‍ശവുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. ബ്രിട്ടീഷുകാരോടുള്ള പ്രതിഷേധ സൂചകമായി രവീന്ദ്രനാഥ ടാഗോര്‍ നോബേല്‍ പുരസ്‌കാരം തിരിച്ചു നല്‍കിയെന്ന് ബിപ്ലബ് പറഞ്ഞു. ഉദയ്പുറില്‍ രവീന്ദ്ര ജയന്തി ആഘോഷവേളയിലായിരുന്നു ബിപ്ലബിന്റെ പരാമര്‍ശം.
Samayam Malayalam jpg.


1913ലാണ് ടാഗോറിനെ നൊബേല്‍ പുരസ്കാരം ലഭിക്കുന്നത്. ഈ പുരസ്‌കാരം പ്രതിഷേധ സൂചകമായി ടാഗോര്‍ തിരിച്ചുകൊടുത്തെന്നാണ് ബിപ്ലബ് പറയുന്നത്‌. ബിപ്ലബിന്‍റെ പ്രസംഗത്തിന്‍റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

1919ലെ ജാലിയന്‍ വാലാ ബാഗ് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് സര്‍ പദവി ടാഗോര്‍ തിരിച്ചുനല്‍കി. ഇതാണ് ചരിത്രമെന്നിരിക്കെയാണ് ബിപ്ലബിന്റെ വ്യാഖ്യാനം .ഇതാദ്യമായല്ല ബിപ്ലബ് വിവാദപരാമര്‍ശങ്ങള്‍ നടത്തുന്നത്. മഹാഭാരതകാലത്ത് ഇന്റര്‍നെറ്റ് ഉണ്ടായിരുന്നു എന്നത് ഉള്‍പ്പെടെയുള്ള പരാമര്‍ശങ്ങള്‍ മുമ്പ് അദ്ദേഹം മുന്‍പ് നടത്തിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്