ആപ്പ്ജില്ല

ആൾവാർ കൊലപാതകം; യുവാവ് മരിച്ചത് പോലീസിന്‍റെ അനാസ്ഥ മൂലം

ആൾവാറിൽ പശുരക്ഷാ ഗുണ്ടകളുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടത് പോലീസിന്‍റെ അനാസ്ഥയെന്ന് റിപ്പോർട്ട്.

Samayam Malayalam 22 Jul 2018, 9:04 pm
ജയ്പൂർ: ആൾവാറിൽ പശുരക്ഷാ ഗുണ്ടകളുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടത് പോലീസിന്‍റെ അനാസ്ഥയെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം പശുരക്ഷാ ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ അക്ബർ ഖാൻ എന്ന യുവാവിന്‍റെ മരണത്തിലാണ് പുതിയ വാദം ഉയർന്നിരിക്കുന്നത്. പരിക്കേറ്റ അക്ബർ ഖാനെ പോലീസ് മൂന്നു മണിക്കൂറിനു ശേഷമാണ് ആശുപത്രിയിൽ എത്തിച്ചതെന്നാണ് പുതിയ കണ്ടെത്തൽ.
Samayam Malayalam ോേ്ാമമാോൈമോൈാ


സംഭവസ്ഥലത്ത് നിന്ന് അക്ബറുമായി പോയ പോലീസ് യാത്രക്കിടെ അയാളെ കുളിപ്പിച്ചെന്നും പിടിച്ചെടുത്ത പശുക്കളെ മാറ്റാൻ വാഹനം ക്രമീകരിക്കുകയും ചെയ്തെന്നും റിപ്പോർട്ടുണ്ട്. തുടർന്ന് വഴിമദ്ധ്യേ ഇറങ്ങി ചായ കുടിച്ചതിന് ശേഷമാണ് യുവാവിനെ പോലീസ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും അക്ബർ മരിച്ചിരുന്നു. ആശുപത്രി രേഖകൾ ഉദ്ധരിച്ച് ഒരു സ്വകാര്യ മാധ്യമമാണ് ഇക്കാര്യം പുറത്തുവിട്ടത്. ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരണമായതെന്ന് ജയ്പൂർ റേഞ്ച് ഐജി ഹേമന്ത് പ്രിയദർശനി വ്യക്തമാക്കിയിരുന്നു.

ആൾവാറിലെ ലാലവൻഡിയിലുള്ള വനത്തിലൂടെ രാത്രി ഹരിയാനയിലെ മേവത്തിലുള്ള കൊൽഗാവിലേക്ക് പശുക്കളെ കൊണ്ടുപോവുകയായിരുന്ന അക്ബറിനെയിം സുഹൃത്ത് അസ്ലാമിനെയും നാട്ടുകാരായ അഞ്ചുപേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. പശുരക്ഷകരുടെ മർദ്ദനമേറ്റ് പെഹ്ലു ഖാൻ എന്നയാൾ മരിച്ചിട്ട് ഒരുവർഷം തികയുന്നതിന് മുമ്പാണ് വീണ്ടും ആൾ കൂട്ടകൊല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്