ആപ്പ്ജില്ല

ഭൂമി ഇടപാടുകള്‍ക്കും ജിഎസ്‍‍ടി: ചര്‍ച്ച അടുത്ത മാസം

ദീര്‍ഘകാലാടിസ്ഥാനത്തിൽ ഫ്ളാറ്റുകളുടെ വില കുറയാൻ ജിഎസ്‍‍ടി സഹായിക്കുമെന്ന് അരുണ്‍ ജയ്റ്റ്ലി

TNN & Agencies 13 Oct 2017, 2:38 pm
ന്യൂ ഡൽഹി: ചരക്കുസേവന നികുതി ഭൂമി ഇടപാടുകളിലേയ്ക്കു കൂടി വ്യാപിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. ഇതു സംബന്ധിച്ച് നവംബര്‍ 9ന് ചേരുന്ന യോഗത്തിൽ വിഷയം ചര്‍ച്ച ചെയ്യും. ടാക്സ് ഒഴിവാക്കി പണമിടപാട് നടത്തുന്ന ജിഎസ്‍‍ടിയ്ക്കു പുറത്തുള്ള ഏറ്റവും വലിയ മേഖലയാണ് രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖല
Samayam Malayalam talk on next month regarding real estate getting under gst
ഭൂമി ഇടപാടുകള്‍ക്കും ജിഎസ്‍‍ടി: ചര്‍ച്ച അടുത്ത മാസം


പുതിയ നീക്കം ദീര്‍ഘകാലാടിസ്ഥാനത്തിൽ രാജ്യത്ത് ഫ്ളാറ്റുകളുടെ വില കുറയുന്നതിന് ഇടയാക്കുമെന്ന് അരുണ്‍ ജയ്റ്റ്ലി പറഞ്ഞു. സംസ്ഥാനങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പെട്രോളിയം ഉത്പന്നങ്ങൾ, മദ്യം, ഭൂമി എന്നിവ ജിഎസ്‍‍ടിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ ഡൽഹി, ജമ്മു കാശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ റിയൽ എസ്റ്റേറ്റ് കൂടി ജിഎസ്‍‍ടിയുടെ പരിധിയിൽ കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ടു വന്നിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് ജിഎസ്‍‍ടിയുടെ പരിധിയിൽ വരുന്നത് ഗുണകരമായിരിക്കുമെന്നാണ് തന്‍റെ വ്യക്തിപരമായ വിശ്വാസമെന്ന് അരുണ്‍ ജയ്റ്റ്ലി പറഞ്ഞു.

Talks on real estate getting under GST next month

Finance minister Arun Jaitley said that a discussion will be held on November 9 regarding real estate getting under GST

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്