ആപ്പ്ജില്ല

'അമേരിക്കൻ തലപ്പത്തേക്ക് തങ്ങളിൽ ഒരാളുടെ മകള്‍'; കമല ഹാരിസിന്റെ സത്യപ്രതിജ്ഞ ആഘോഷമാക്കി തമിഴ്നാട് ഗ്രാമങ്ങള്‍

ചെന്നൈ: ഇന്തോ അമേരിക്കൻ വനിതയായ കമല ഹാരിസ് ആദ്യ വനിതാ വൈസ് പ്രസിഡന്റായി അമേരിക്കൻ ചരിത്രത്തിലെ വൈസ് പ്രസിഡന്റായി അധികാരത്തിൽ എത്തിയതോടെ തമിഴ്നാട്ടിലും ആഘോഷത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. തിരുവാരവൂര്‍ ജില്ലയിലെ മന്നാര്‍ഗുഡി തുളസേന്തിരപുരം എന്നീ ഗ്രാമങ്ങളാണ് ഇത്തരത്തിൽ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. 56 കാരിയായ കമലയുടെ അമ്മയുടെ കുടുംബം ഇവിടെയാണ് ജീവിച്ചിരുന്നത്.

Samayam Malayalam 21 Jan 2021, 8:24 am
ചെന്നൈ: ഇന്തോ അമേരിക്കൻ വനിതയായ കമല ഹാരിസ് ആദ്യ വനിതാ വൈസ് പ്രസിഡന്റായി അമേരിക്കൻ ചരിത്രത്തിലെ വൈസ് പ്രസിഡന്റായി അധികാരത്തിൽ എത്തിയതോടെ തമിഴ്നാട്ടിലും ആഘോഷത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. തിരുവാരവൂര്‍ ജില്ലയിലെ മന്നാര്‍ഗുഡി തുളസേന്തിരപുരം എന്നീ ഗ്രാമങ്ങളാണ് ഇത്തരത്തിൽ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. 56 കാരിയായ കമലയുടെ അമ്മയുടെ കുടുംബം ഇവിടെയാണ് ജീവിച്ചിരുന്നത്.
Samayam Malayalam tamil nadu villages celebrate kamala harris oath taking ceremony with sweets prayers and souvenirs
'അമേരിക്കൻ തലപ്പത്തേക്ക് തങ്ങളിൽ ഒരാളുടെ മകള്‍'; കമല ഹാരിസിന്റെ സത്യപ്രതിജ്ഞ ആഘോഷമാക്കി തമിഴ്നാട് ഗ്രാമങ്ങള്‍

മുത്തച്ഛന്റെ ഗ്രാമം

കമല ഹാരിസിന്റെ മുത്തച്ഛൻ പി വി ഗോപാലൻ ചെറുപ്പത്തിൽ താമസിച്ചിരുന്ന ഗ്രമാമാണ് തുളസേന്തിരപുരം. പിന്നീട്, ബ്രിട്ടീഷ് സര്‍ക്കാരിന്റെ കാലത്ത് ജോലി നേടുകയും അവിടെ നിന്നും താമസം മാറുകയുമായിരുന്നു. കമലയുടെ മുത്തശ്ശി രാജം അടുത്തുള്ള പൈങ്കനാട് ഗ്രാമത്തിലായിരുന്നു. ഈ രണ്ട് ഗ്രാമങ്ങളും ദിവസങ്ങളോളമായി സത്യപ്രതിജ്ഞ ആഘോഷമാക്കാൻ കാത്തിരിക്കുകയാണ്. അവയ്ക്കിടയിലുള്ള 10 കിലോമീറ്റർ ചുറ്റളവിൽ വലിയ ഡിജിറ്റൽ ബാനറുകളാൽ പുഷ്പങ്ങളും ഇലകളും കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്.

പോസ്റ്ററുകളും കലണ്ടറുകളും

ഗ്രാമങ്ങളിലെ ക്ഷേത്രങ്ങള്‍ എത്തി പ്രാര്‍ത്ഥിക്കുകയും റോഡുകൾ വൃത്തിയാക്കുകയും അടക്കമുള്ള കാര്യങ്ങള്‍ ചെയ്യുന്നു. അതിന്പുറമെ, കമലയുടെ ചിത്രം പതിപ്പിച്ച പോസ്റ്ററുകളും മറ്റും ഉയര്‍ത്തിയിട്ടുണ്ട്.

പല കച്ചവട സ്ഥാപനങ്ങളും കമലയുടെ ചിത്രങ്ങള്‍‍ പതിപ്പിച്ച കലണ്ടറുകളും പുറത്തിറക്കിയിട്ടുണ്ട്. കക്ഷിരാഷ്ട്രീയമില്ലാതെ നിരവധിയാളുകള്‍ മധുരവിതരണത്തിനും മറ്റും നേരിട്ട് ഇറങ്ങിയിട്ടുണ്ട്.

സത്യപ്രതിജ്ഞാ സമയത്തും ആഘോഷം

ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് നടന്ന അമേരിക്കൻ പ്രസിഡന്റ് സത്യപ്രതിജ്ഞാ ചടങ്ങുകളുടെ സമയത്തും വലിയ ആഘോഷ പരിപാടികളാണ് നടത്തിയിരുന്നത്. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിക്കാൻ ഗ്രാമവാസികൾ കാത്തിരുന്നതിനാൽ പടക്കം പൊട്ടി മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തിരുന്നു.

​ക്ഷേത്രത്തിന് സംഭാവന

വര്‍ഷങ്ങള്‍ക്ക് മുൻപേ ഇന്ത്യ വിട്ടു പോയെങ്കിലും ഗ്രാമവുമായി അടുത്ത ബന്ധമാണ് കമല പുലര്‍ത്തിയിരുന്നത്. ഇന്ത്യൻ സംസ്കാരത്തെയും കമല സ്നേഹിച്ചിരുന്നു. തുളസേന്തിരാപുരം ക്ഷേത്രവുമായി വളരെ അടുത്ത ബന്ധമാണുണ്ടായിരുന്നത്. ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് അടക്കം കമലയുടെ കുടുംബം സംഭാവനകള്‍ നൽകിപ്പോന്നിരുന്നു. 2014ൽ കമലയുടെ പേരിലും ഇത്തരത്തിൽ സംഭാവന നൽകിയിരുന്നു.

ഇന്ത്യയിലെത്തുമ്പോള്‍ മിക്കപ്പോഴും അമ്മയെ കമല സന്ദര്‍ശിക്കാനുമെത്തി. മക്കളെ ആത്മവിശ്വാസത്തോടെ വളര്‍ത്താനായി അമ്മ നടത്തിയ ശ്രമങ്ങളെപ്പറ്റി കമല ഹാരിസ് തന്റെ ആത്മകഥയിൽ വ്യക്തമാക്കുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്