ആപ്പ്ജില്ല

അച്ഛന്‍റെ മദ്യപാനം മൂലം വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

"മുത്തശ്ശിയുടെ വീട്ടിൽ പോകുന്നു എന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും പോയത്, അവൻ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നതായി പോലും ആര്‍ക്കും തോന്നിയിട്ടില്ല"

Samayam Malayalam 2 May 2018, 7:39 pm
തിരുനെൽവേലി: അച്ഛന്‍റെ അതിരുവിട്ട മദ്യപാനം മൂലം വിദ്യാര്‍ഥി ജീവനൊടുക്കി. തമിഴ്നാട് തിരുനെൽവേലിയിലെ പ്ലസ് ടു വിദ്യാര്‍ഥിയായ ദിനേശാണ് അച്ഛന്‍റെ മദ്യപാനം മൂലം മനംനൊന്ത് ആത്മഹത്യ ചെയ്തത്. തന്‍റെ ആത്മഹത്യാക്കുറിപ്പിൽ തമിഴ്നാട് മുഖ്യ മന്ത്രി എടപ്പാടി പളനിസ്വാമിയോട് സംസ്ഥാനത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Samayam Malayalam അച്ഛന്‍റെ മദ്യപാനം മൂലം വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു
അച്ഛന്‍റെ മദ്യപാനം മൂലം വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു


വണ്ണര്‍പെട്ടിയിലെ പാലത്തിൽ കെട്ടിത്തൂങ്ങിയാണ് ദിനേശ് ജീവനൊടുക്കിയത്. ശങ്കരൻ കോവിലിന് സമീപത്തെ കുറുക്കൽപ്പട്ടി ഗ്രാമത്തിൽ നിന്നുള്ള ഈ കൗമാരക്കാരൻ തന്‍റെ പ്ലസ് ടു പഠന ശേഷം നീറ്റിനായി പരിശീലിച്ചു വരികയായിരുന്നു. ദിനേശിന്‍റെ അച്ഛന്‍റെ മദ്യപാനം മൂല വീട്ടിൽ നിരന്തരം പ്രശ്നങ്ങളായിരുന്നു. ഇതുമൂലമുള്ള മാനസിക സംഘര്‍ഷമാണ് ദിനേശിനെ ആന്തഹത്യ ചെയ്യുന്നതിലേക്ക് നയിച്ചത്.

അപ്പാ, ഇത് ഞാനെഴുതുന്നതാണ്. എന്‍റെ മരണ ശേഷം അപ്പാ മദ്യപിക്കരുത്, അപ്പാ നിരന്തരം മദ്യപിക്കുന്നതിനാൽ എന്‍റെ ചിതയ്ക്ക് തീ കൊളുത്താൻ മുതിരരുത്. അപ്പാ അതിനായി തല മുണ്ഡനം ചെയ്യുകയും വേണ്ട. എന്‍റെ അന്ത്യകര്‍മ്മങ്ങളൊന്നും അപ്പാ ചെയ്യണമെന്നില്ല എന്നതാണ് എന്‍റെ ആഗ്രഹം. എങ്കിൽ മാത്രമേ എന്‍റെ ആത്മാവിന് ശാന്തി കിട്ടുള്ളൂ. ഈ നിമിഷത്തിലെങ്കിലും കുടിക്കാതിരിക്കൂ അപ്പാ. എന്‍റെ ആഗ്രഹം ഇത്തരത്തിൽ സഫലമായാൽ മാത്രമേ എനിക്ക് സമാധാനമായിരിക്കാൻ കഴിയുകയുള്ളൂ.
ദിനേശ്


മുഖ്യമന്ത്രിയ്ക്കായി അതിൽ ദിനേശ് കുറിച്ച സന്ദേശം ഇങ്ങനെ "ഇപ്പോഴെങ്കിലും സംസ്ഥാനത്തെ മദ്യ വിപണനശാലകൾ മുഖ്യമന്ത്രി പൂട്ടുമോ എന്ന് നോക്കട്ടെ, അതിന് അദ്ദേഹം മുതിര്‍ന്നില്ലെങ്കിൽ എന്‍റെ ആത്മാവ് തിരിച്ചെത്തി അത് ചെയ്യും".

ദിനേശിൻ്റെ ആത്മഹത്യാക്കുറിപ്പ്


ചെറുപ്പത്തിൽ തന്നെ അമ്മയെ നഷ്ടമായ ദിനേശിന്‍റെ അച്ഛൻ മാടസ്വാമി ദിവസവേതനത്തിന് പണിയെടുക്കുകയും മൂക്കറ്റം കുടിക്കുകയും ചെയ്യുമെന്ന് ബന്ധുക്കൾ വ്യക്തമാക്കി. "അവൻ നന്നായി പഠിക്കുമായിരുന്നു, പത്താം ക്ലാസ്സിൽ 500ൽ 464 മാര്‍ക്ക് വാങ്ങിയാണ് അവൻ പാസായത്. അവന് ഡോക്ടര്‍ ആവാനായിരുന്നു ഇഷ്ടം.നീറ്റ് പരീക്ഷയ്ക്കായുള്ള ഹാൾ ടിക്കറ്റ് പോലും അവന വാങ്ങിയിരിക്കവേയാണ് ഈ അനിഷ്ട സംഭവം നടന്നത്". ദിനേശിന്‍റെ അമ്മാവൻ പറഞ്ഞു. "മുത്തശ്ശിയുടെ വീട്ടിൽ പോകുന്നു എന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും പോയത്, അവൻ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നതായി പോലും ആര്‍ക്കും തോന്നിയിട്ടില്ല." ബന്ധുക്കൾ കൂട്ടിച്ചേര്‍ത്തു.

Read in English

Read in Tamil

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്