ആപ്പ്ജില്ല

കരുണാനിധിയുടെ മരണം; തമിഴ്നാട്ടില്‍ സുരക്ഷ ശക്തമാക്കി

തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അദ്ധ്യക്ഷനുമായ കരുണാനിധി മരണപ്പെട്ടതിന് പിന്നാലെ തമിഴ്നാട്ടില്‍ സുരക്ഷ ശക്തമാക്കി

Samayam Malayalam 7 Aug 2018, 7:39 pm
തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അദ്ധ്യക്ഷനുമായ കരുണാനിധി മരണപ്പെട്ടതിന് പിന്നാലെ തമിഴ്നാട്ടില്‍ സുരക്ഷ ശക്തമാക്കി.പോലീസിന് ഇതുസംബന്ധിച്ച് അടിയന്തിര നിര്‍ദ്ദേശം നല്‍കി. ചെന്നൈയിലും സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലും നേരത്തേ തന്നെ വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു.
Samayam Malayalam 38681006_440824163101435_1932373419320410112_n


അതേസമയം കര്‍ണാടക അടക്കമുള്ള അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും തമിഴ് നാട്ടിലേക്കുള്ള ബസ് സര്‍വ്വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. മരണത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍ ഉണ്ടായേക്കാവുന്ന വൈകാരിക പ്രതികരണങ്ങളും സുരക്ഷാ പ്രശ്നങ്ങളും കണക്കിലെടുത്താണ് നടപടി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്