ആപ്പ്ജില്ല

സര്‍ക്കാരിനെതിരെ തിരിഞ്ഞ് ടിഡിപി: അവിശ്വാസ പ്രമേയത്തിനു നോട്ടിസ് നൽകി

ആന്ധ്രയ്ക്കു പ്രത്യേക പദവി നൽകണമെന്ന വാഗ്ദാനം കേന്ദ്രം പാലിക്കുന്നില്ലെന്നാരോപിച്ച് വൈഎസ്ആർ കോൺഗ്രസും അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നല്‍കിയിരുന്നു.

Samayam Malayalam 16 Mar 2018, 12:50 pm
ന്യൂഡൽഹി∙ എൻഡിഎ വിട്ടതിനു പിന്നാലെ പാർലമെന്റിലും സർക്കാരിനെതിരെ തിരിഞ്ഞ് തെലുങ്കു ദേശം പാർട്ടി (ടിഡിപി). ലോക്സഭയിൽ ടിഡിപി നേതാവ് തൊട്ട നരസിംഹം അവിശ്വാസ പ്രമേയത്തിനു നോട്ടിസ് നൽകി.
Samayam Malayalam tdp moves no confidence motion in parliament
സര്‍ക്കാരിനെതിരെ തിരിഞ്ഞ് ടിഡിപി: അവിശ്വാസ പ്രമേയത്തിനു നോട്ടിസ് നൽകി

ആന്ധ്രയ്ക്കു പ്രത്യേക പദവി നൽകണമെന്ന വാഗ്ദാനം കേന്ദ്രം പാലിക്കുന്നില്ലെന്നാരോപിച്ച് വൈഎസ്ആർ കോൺഗ്രസും അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നല്‍കിയിരുന്നു.

വൈഎസ്ആർ കോൺഗ്രസിന്റെയും ടിഡിപിയുടെയും അവിശ്വാസ പ്രമേയ നോട്ടിസുകൾക്ക് കോൺഗ്രസ് ഉൾപ്പെടെ ഏഴു പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടതുപാർട്ടികൾ കൂടാതെ തൃണമൂൽ കോൺഗ്രസ്, അണ്ണാഡിഎംകെ, ബിജെഡി, തെലങ്കാനയിൽ നിന്നുള്ള എഐഎംഐഎം പാർട്ടികളും പിന്തുണ പ്രഖ്യാപിച്ചു.

രണ്ടരയ്ക്ക് ശേഷം അവിശ്വാസ പ്രമേയ നോട്ടീസ് സ്പീക്കര്‍ പരിഗണിക്കുമെന്നാണ് കരുതുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്