ആപ്പ്ജില്ല

ആടിനെ മോഷ്ടിച്ചു; 41 വർഷത്തിനു ശേഷം തോട്ടം തൊഴിലാളിയുടെ അറസ്റ്റ്

അച്ഛനും മകനും ചേർന്ന് ആടിനെ മോഷ്ടിച്ച കേസിൽ പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് പോലീസ് അന്ന് റിപ്പോർട്ട് തയ്യാറാക്കിയത്.

Samayam Malayalam 15 Sept 2019, 4:14 pm
അഗർത്തല: നാല് പതിറ്റാണ്ട് മുമ്പ് രജിസ്റ്റർ ചെയ്ത ആട് മോഷണ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. ത്രിപുര മേഖിൽ പാര തേയില എസ്റ്റേറ്റ് തൊഴിലാളിയായ ബച്ചു കൗൾ (58)നെയാണ് ത്രിപുര പോലീസ് അറസ്റ്റ് ചെയ്തത്.
Samayam Malayalam jail


മുന്നറിയിപ്പ് നല്‍കിയിട്ടും ഔദ്യോഗിക വസതിയൊഴിയാതെ 82 മുന്‍ എംപിമാര്‍

ബച്ചുവും പിതാവ് മോഹൻ കൗളും ചേർന്ന് വെസ്റ്റ് ത്രിപുരയിലെ റാനിർ ബസാറിൽനിന്നും 1978ൽ ആടിനെ മോഷ്ടിച്ചെന്നാണ് കേസ്. അന്ന് കേസ് രജിസ്റ്റർ ചെയ്തെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് പോലീസ് പറഞ്ഞത്. ബച്ചുവിന്റെ കൂട്ടു പ്രതിയായ പിതാവ് മോഹൻ കൗൾ 18 വർഷം മുമ്പ് മരണപ്പെട്ടിരുന്നു.

ഗണേശ വിഗ്രഹ നിമഞ്ജന ആഘോഷത്തിനിടെ നാഗ നൃത്തം; ആവേശം അതിരുകടന്ന യുവാവിന് ദാരുണാന്ത്യം

45 രൂപ വില വരുന്ന ആട് എന്നാണ് കേസ് രജിസ്റ്ററിൽ പറയുന്നത്. എന്നാൽ ഇപ്പോൾ ആടിന്റെ മൂല്യം 3000 രൂപയ്ക്ക് മുകളിലാണെന്ന് പോലീസ് പറഞ്ഞു. ബച്ചുവിനെ ഏഴ് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്