ആപ്പ്ജില്ല

തെലങ്കാനയില്‍ ഇനി ഉറുദു രണ്ടാം ഔദ്യോഗിക ഭാഷ

ഇനി മുതല്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഉറുദു സംസാരിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ ഉണ്ടായിരിക്കുംകൂടാതെ ഉര്‍ദുവില്‍ ലഭിക്കുന്ന പരാതികള്‍ക്ക് ഉറുദുവില്‍ മറുപടി നല്‍കുന്നതിനുള്ള നടപടികളും ഉണ്ടായിരിക്കും

TNN 10 Nov 2017, 3:36 pm
ഹൈദരാബാദ്: തെലങ്കാനയില്‍ ഉറുദു ഇനി രണ്ടാമത്തെ ഒൗദ്യോഗിക ഭാഷ. ഉറുദുവിനെ രണ്ടാം ഔദ്യോഗിക ഭാഷയാക്കണമെന്ന നീണ്ടകാലത്തെ ആവശ്യം അംഗീകരിക്കുകയാണെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പറഞ്ഞു. കഴിഞ്ഞ ദിവസം തെലങ്കാന നിയമസഭയിലാണ് ചന്ദ്രശേഖര റാവു ഇക്കാര്യം അറിയിച്ചത്.
Samayam Malayalam telangana cm declares urdu as states second official language opposition slams votebank politics
തെലങ്കാനയില്‍ ഇനി ഉറുദു രണ്ടാം ഔദ്യോഗിക ഭാഷ


ഇനി മുതല്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഉറുദു സംസാരിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ ഉണ്ടായിരിക്കും
കൂടാതെ ഉര്‍ദുവില്‍ ലഭിക്കുന്ന പരാതികള്‍ക്ക് ഉറുദുവില്‍ മറുപടി നല്‍കുന്നതിനുള്ള നടപടികളും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് നടക്കുന്ന എല്ലാ മത്സര പരീക്ഷകളും ഉറുദുവിലും സംഘടിപ്പിക്കും. മുസ്ലിം വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നീക്കമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. തെലങ്കാനയില്‍ 12.7 ശതമാനമാണ് മുസ്ലിം ജനസംഖ്യ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്