ആപ്പ്ജില്ല

തെലങ്കാന ആഭ്യന്തര മന്ത്രി മഹമ്മൂദ് അലിക്ക് കൊവിഡ് സ്ഥിരീകരിച്ചു

രോഗലക്ഷണങ്ങളെത്തുടർന്ന് പരിശോധനയ്ക്ക് വിധേയനാക്കിയപ്പോഴാണ് മന്ത്രി കൊവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞത്. ഇദ്ദേഹം ക്വാറന്‍റൈനിലായിരുന്നില്ലെന്നത് ആശങ്കയുണർത്തുന്ന കാര്യമാണ്

Samayam Malayalam 29 Jun 2020, 12:23 pm
ഹൈദരാബാദ്: തെലങ്കാന ആഭ്യന്തര മന്ത്രി മഹമ്മൂദ് അലിക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. പരിശോധന ഫലം പുറത്ത് വന്നതിനു പിന്നാലെ തന്നെ ഇദ്ദേഹത്തെ ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നേരത്തെ ഇദ്ദേഹത്തിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
Samayam Malayalam telangana home minister mahmood ali tests covid positive
തെലങ്കാന ആഭ്യന്തര മന്ത്രി മഹമ്മൂദ് അലിക്ക് കൊവിഡ് സ്ഥിരീകരിച്ചു


ടിആർഎസിന്‍റെ മൂന്ന് എംഎൽഎമാർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ ഇവരുമായി സമ്പർക്കം പുലർത്തിയവരെ നിരീക്ഷണത്തിലാക്കിയിരുന്നു. എന്നാൽ മന്ത്രി ക്വാറന്‍റൈനിലായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Also Read: രാജ്യത്ത് ഒരു ദിവസം 19,459 പേര്‍ക്ക് കൊവിഡ് രോഗബാധ

മന്ത്രി കഴിഞ്ഞദിവസം സിറ്റി പോലീസ് കമ്മീഷണർ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത പൊതുചടങ്ങിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. തെലങ്കാനയിൽ ഇതുവരെ 14419 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 247 മരണം റിപ്പോർട്ട് ചെയ്ത സംസ്ഥാനത്ത് നിലവിൽ 9000 കൊവിഡ് രോഗികളാണുള്ളത്.

അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 19,459 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ, ആകെ കൊവിഡ് രോഗികളുടെ എണ്ണം 5,48, 318 ആയി ഉയർന്നു. ഇതുവരെ 16,475 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. ഇന്നലെ മാത്രം 380 പേരാണ് മരിച്ചത്. നിലവിൽ 2,10,120 പേരാണ് രാജ്യത്താകെ ചികിത്സയിലുള്ളത്. 3, 21,723 പേര്‍ക്ക് രോഗം ഭേദമായി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്