ആപ്പ്ജില്ല

ക്ഷേത്രങ്ങളിൽ കാശുകൊടുത്തുള്ള ദ‍ർശനം ഇനി വേണ്ട: ഹൈക്കോടതി

പണമുള്ളവർ ശ്രീകോവിലിനോട് ചേർന്ന് നിന്ന് പ്രാര്‍ത്ഥനയെ വിമര്‍ശിച്ചു മദ്രാസ് ഹൈകോടതി

TNN 14 Nov 2017, 7:38 pm
പണമുള്ളവർ ശ്രീകോവിലിനോട് ചേർന്ന് നിന്ന് പ്രാര്‍ത്ഥനയെ വിമര്‍ശിച്ചു മദ്രാസ് ഹൈകോടതി. ക്ഷേത്രത്തില്‍ ശ്രീകോവിലിനോട് അടുത്തു നിന്നു പ്രാര്‍ത്ഥിക്കുവാന്‍ കൂടുതല്‍ പണം നല്‍കണമെന്ന പരിപാടിയാണ് അവസാനിക്കുന്നത്. ക്ഷേത്രങ്ങളിലെ പെയ്ഡ് ദര്‍ശനം എന്നറിയപ്പെടുന്ന പരിപാടിക്കെതിരെ നീണ്ട നാളുകളായി പോരാടുന്ന സംഘടനയാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്.
Samayam Malayalam temple darshan for all from same distance madras hc
ക്ഷേത്രങ്ങളിൽ കാശുകൊടുത്തുള്ള ദ‍ർശനം ഇനി വേണ്ട: ഹൈക്കോടതി


ഭക്തര്‍ക്ക് ഇത്തരം ദര്‍ശനങ്ങള്‍ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.തിരുപ്പതി അടക്കമുള്ള പ്രശസ്തമായ ക്ഷേത്രങ്ങളില്‍ ഇത്തരത്തില്‍ പണം നല്‍കിയുള്ള ദര്‍ശനമാണ് നടക്കുന്നത്. തമിഴ്നാട്ടിലും ഇത്തരം ദര്‍ശനങ്ങള്‍ ധാരാളമായി നടക്കുന്നുണ്ട്. ആരാധനാലയങ്ങളും ജീവകാരുണ്യ സംഘടനകളും ലാഭത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

ഇത്തരത്തിലുള്ള സ്പെഷ്യല്‍ ദര്‍ശനങ്ങള്‍ ഭരണഘടനയുടെ അനുച്ഛേദം 14നേയും 25നേയും ഖണ്ഡിക്കുന്നതാണെന്നും കോടതി വിലയിരുത്തി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്