ആപ്പ്ജില്ല

ആരാധനാലയങ്ങളും സ്കൂളും ഉടൻ തുറക്കും; ദീപാവലിക്ക് ശേഷം പ്രവർത്തനനിർദേശം പുറത്തിറക്കുമെന്ന് ഉദ്ധവ് താക്കറെ

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ അടച്ചിട്ട ആരാധനാലയങ്ങളും ക്ഷേത്രങ്ങളും ഉടൻ തുറക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മാർഗനിർദേശങ്ങൾ ഉടൻ പുറത്തിറക്കുമെന്നും അദ്ദേഹം

Samayam Malayalam 8 Nov 2020, 5:11 pm
മുംബൈ: സംസ്ഥാനത്തെ ക്ഷേത്രങ്ങളും മറ്റ് ആരാധനാലയങ്ങളും ഉടൻ തുറക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ അടച്ചിട്ട ആരാധനാലയങ്ങൾ തുറക്കാൻ പോവുകയാണെന്നാണ് മഹാരാഷ്ട്ര സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്ത സംസ്ഥാനത്ത് നിലവിൽ കേസുകളിൽ കുറവ് വന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തിന്‍റെ തീരുമാനം.
Samayam Malayalam Uddhav Thackeray
ഉദ്ധവ് താക്കറെ. PHOTO: TNN


സംസ്ഥാനത്തെ ആരാധനാലയങ്ങൾ പ്രവർത്തിക്കുന്നതിനുള്ള പ്രവർത്തനനിർദേങ്ങൾ ദീപാവലിക്ക് ശേഷം പുറത്തിറക്കുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. സ്കൂളുകളുടെ പ്രവർത്തനത്തെക്കുറിച്ച് പ്രതികരിച്ച അദ്ദേഹം 9 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്കായി സ്‌കൂളുകള്‍ ദീപാവലിക്ക് ശേഷം തുറക്കുമെന്നും വ്യക്തമാക്കി. ഇതിനായുള്ള പ്രവർത്തനനിർദേശങ്ങൾ ഇതിനോടകം പുറത്തിറക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read : ഇത് കൊവിഡ് മൂന്നാം തരംഗം; ഏറ്റവും മോശമായ സാഹചര്യമെന്ന് ഡൽഹി ആരോഗ്യമന്ത്രി

മുതിർന്ന പൗരന്മാര്‍ ആരാധനാലയങ്ങൾ സന്ദർശിക്കുന്നത് പതിവാണെന്നും ഇവർക്ക് കൊവിഡ് രോഗ സാധ്യത കൂടുതലാണെന്നും പറഞ്ഞ മുഖ്യമന്ത്രി അതുകൊണ്ട് തന്നെ ആൾതിരക്ക് ഉണ്ടാകുന്നത് നിയന്ത്രിക്കുമെന്നും ചൂണ്ടിക്കാട്ടി.

മാർഗനിർദേശങ്ങൾ ദീപാവലിക്ക് ശേഷം പുറത്തിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ആരാധനാലയങ്ങൾ സന്ദർശിക്കുന്നവർ മാസ്ക് ധരിക്കേണ്ടത് നിർബന്ധമാണെന്നും, ഇത് പാലിക്കാത്തവരിൽ നിന്ന് പിഴയീടാക്കുമെന്നും പറഞ്ഞു. സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്ധവും ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയും തമ്മില്‍ തർക്കങ്ങൾ നിലനിൽക്കെയാണ് മുഖ്യമന്ത്രിയുടെ പുതിയ പ്രതികരണം.

Also Read : അക്ഷരത്തെറ്റിൽ കുടുങ്ങി; 8 വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ 22കാരനെ തന്ത്രപൂർവം പിടികൂടി പോലീസ്

'ആളുകൾ എന്നെ വിമർശിക്കുന്നു. ഞാൻ അതിനെ നേരിടാൻ തയ്യാറാണ്. മുതിർന്ന പൗരന്മാരുടെ കാര്യത്തിൽ ഞാൻ ജാഗ്രത പുലർത്തുന്നു. കൊവിഡ് പോസിറ്റീവായ ഒരു വ്യക്തിക്ക് മാസ്ക് ഇല്ലെങ്കിൽ, അയാളിൽ നിന്ന് 400 പേർക്ക് രോഗം ബാധിക്കാം. . ഇവ ഡോക്ടറുടെ കണക്കുകളാണ്,' അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്