ആപ്പ്ജില്ല

ലക്ഷ്യം ഗോവ തെരഞ്ഞെടുപ്പ്: സിനിമാ താരങ്ങൾക്ക് പിന്നാലെ ലിയാണ്ടർ പേസും തൃണമൂലിൽ, ഇളയ സഹോദരനെന്ന് മമത

മുൻ ടെന്നീസ് താരം ലിയാണ്ടർ പേസ് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. പാർട്ടി അധ്യക്ഷയും മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ സാന്നിധ്യത്തിൽ വെള്ളിയാഴ്ച ഗോവയിൽ വെച്ചായിരുന്നു പേസിൻ്റെ പാർട്ടി പ്രവേശനം

Samayam Malayalam 29 Oct 2021, 4:44 pm

ഹൈലൈറ്റ്:

  • ലിയാണ്ടർ പേസ് തൃണമൂൽ കോൺഗ്രസിൽ ചേർന്നു.
  • ഗോവയിൽ വെച്ചായിരുന്നു പേസിൻ്റെ പാർട്ടി പ്രവേശനം.
  • പേസ് ഇളയ സഹോദരനാണെന്ന് മമത ബാനർജി.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam ലിയാണ്ടർ പേസ് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. Photo: ANI
ലിയാണ്ടർ പേസ് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. Photo: ANI
കൊൽക്കത്ത: ഗോവ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ മുൻ ടെന്നീസ് താരം ലിയാണ്ടർ പേസ് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. പാർട്ടി അധ്യക്ഷയും മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ സാന്നിധ്യത്തിൽ ഗോവയിൽ വെച്ചായിരുന്നു പേസിൻ്റെ പാർട്ടി പ്രവേശനം.
പാക് വിജയം ആഘോഷിച്ചു; കശ്മീരി വിദ്യാര്‍ഥികള്‍ യുപിയിൽ അറസ്റ്റിൽ, രാജ്യദ്രോഹക്കുറ്റം ചുമത്തും
ലിയാണ്ടർ പേസ് തൃണമൂൽ കോൺഗ്രസിൽ ചേർന്നതായി മമത ഔദ്യോഗികമായി അറിയിച്ചു. "ലിയാണ്ടർ പേസ് പാർട്ടിയിൽ ചേർന്നതിൽ സന്തോഷമുണ്ട്. ഞാൻ വളരെയധികം സന്തോഷത്തിലാണ്. അവൻ എൻ്റെ ഇളയ സഹോദരനാണ്. സ്പോർട്സ്, യുവജനക്ഷേമ വകുപ്പ് മന്ത്രിയായിരുന്നകാലം മുതൽ അദ്ദേഹത്തെ അറിയാം. വളരെ ചെറുപ്പമായിരുന്നു അന്ന് പേസ്" - എന്നും മുഖ്യമന്ത്രി പറഞ്ഞു.


'ദീദി' ആണ് യഥാർഥ വിജയി എന്ന് പേസ് പറഞ്ഞു. "ഞാൻ ടെന്നീസിൽ നിന്ന് വിരമിച്ചു. ഇനി എനിക്ക് രാഷ്ട്രീയത്തിലൂടെ ജനങ്ങളെ സേവിക്കണം. രാജ്യത്ത് മാറ്റങ്ങൾ ഉണ്ടാകുകയും വേണം. ദീദി (മമതാ ബാനർജി) ആണ് യാഥാർഥ വിജയി" - എന്നും അദ്ദേഹം പറഞ്ഞു.

എഎ റഹീമിനെ ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷനായി തെരഞ്ഞെടുത്തു

പശ്ചിമ ബംഗാൾ സ്വദേശിയായ ലിയാണ്ടർ പേസ് നിലവിൽ മുബൈയിലാണ് താമസിക്കുന്നത്. എട്ട് പ്രാവശ്യം ഡബിൾസ് ഗ്രാൻഡ്സ്ലാമും പത്ത് തവണ മിക്സഡ് ഡബിൾസ് ഗ്രാൻഡ് സ്ലാം കിരീടവും അദേഹം സ്വന്തമാക്കിയിട്ടുണ്ട്. അർജുന, പത്‌മശ്രീ, പത്‌മഭൂഷൻ തുടങ്ങിയ പുരസ്കാരങ്ങൾ നൽകി രാജ്യം പേസിനെ ആദരിച്ചിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗോവയിൽ സജീവമാകുകയാണ് തൃണമൂൽ കോൺഗ്രസ്. ബംഗാളിൽ ഭരണം നിലനിർത്തിയതിന് പിന്നാലെ പ്രമുഖരടക്കമുള്ള നിരവധി പേർ തൃണമൂൽ കോൺഗ്രസിലേക്ക് എത്തിയിരുന്നുന്നു. സിനിമാ - സ്പോർട്സ് രംഗത്ത് നിന്നുമുള്ളവരെ പാർട്ടിയിൽ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. സിനിമാ താരങ്ങളായ നഫീസ അലി, മൃണാളിനി ദേശ്പ്രഭു എന്നിവർ കഴിഞ്ഞ ദിവസം തൃണമൂലിൽ എത്തിയിരുന്നു.

വഴിയാത്രക്കാരെ തടഞ്ഞ് ഫോൺ ചാറ്റ് പരിശോധിച്ച് പോലീസ്; വിമര്‍ശനം
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രവർത്തനം ശക്തമാക്കുന്നതിൻ്റെ ഭാഗമായി മമത ബാനർജി പങ്കെടുക്കുന്ന പല പരിപാടികളും പാർട്ടി പ്രവർത്തകർ ആസൂത്രണം ചെയ്യുന്നുണ്ട്. ഗോവയിലെ ബിജെപിയുടെ കിരാത ഭരണത്തിന് അറുതി വരുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ജനങ്ങളും തൃണമൂലിന്റെ ഭാഗമാവണമെന്ന് മമത അഭ്യര്‍ഥിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്