ആപ്പ്ജില്ല

ബെംഗലൂരു നിശ്ചലം, ചിലയിടങ്ങളിൽ വീണ്ടും സംഘർഷം

ജനങ്ങള്‍ നിയമം കൈയ്യിലെടുക്കരുതെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര്‍ അഭ്യർഥിച്ചു .

TNN 13 Sept 2016, 12:16 pm
ബെംഗലൂരു: ബെംഗലൂരുവില്‍ ഇന്നലെ മുതല്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥക്ക് നേരിയ അയവ് വന്നിരുന്നെങ്കിലും ഹെഗ്ഗനഹള്ളിയിലും പീനിയ സെക്കന്‍ഡ് സ്റ്റേജിലും പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. പോലീസ് ലാത്തിചാര്‍ജും, കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ജനങ്ങള്‍ നിയമം കൈയ്യിലെടുക്കരുതെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര്‍ അഭ്യർഥിച്ചു .
Samayam Malayalam tensions and unrest looms over bengaluru
ബെംഗലൂരു നിശ്ചലം, ചിലയിടങ്ങളിൽ വീണ്ടും സംഘർഷം


കര്‍ണാടക,തമിഴ്നാട് മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ തുറന്ന ചര്‍ച്ച നടത്തിയാല്‍ മാത്രമേ പ്രശ്ന പരിഹാരം സാധ്യമാകൂ. രാവിലെ നടക്കുന്ന കര്‍ണാടക മന്ത്രിസഭാ യോഗത്തില്‍ ജനജീവിതം സാധാരണ നിലയിലാകാന്‍ സഹായിക്കുന്ന തീരുമാനങ്ങള്‍ സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് പ്രതീക്ഷയിലാണ് ജനങ്ങള്‍ . കൂടുതല്‍ സിആര്‍പിഎഫ് സേനയെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.
സ്ഥിതിഗതികള്‍ അല്‍പം കൂടി ശാന്തമായാല്‍ ബസ് സര്‍വീസ് പുനരാരംഭിക്കുമെന്ന് കര്‍ണാടക ഗതാഗത മന്ത്രി അറിയിച്ചു.

നമ്മ മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ ഇതു വരെ പുനരാരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. തിയറ്ററുകളും ഷോപ്പിങ്ങ് മോളുകളും, ചെറു കടകളും ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്. ചില ഭാഗങ്ങളില്‍ ബിഎം‍ടിസി ബസുകള്‍ ഭാഗികമായി സര്‍വീസ് ആരംഭിച്ചു. ബ്രിഗേഡ് റോഡ്, എം ജി റോഡ്, യശ്വന്ത്‍പൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ജനജീവിതം പൂര്‍ണ്ണമായി തടസപ്പെട്ടു.

എന്നാല്‍ ജനങ്ങള്‍ വീടുകള്‍ക്കുള്ളില്‍ തന്നെ സുരക്ഷിതരായി കഴിയണമെന്ന് പോലീസ് അറിയിച്ചു. അപവാദ പ്രചരണങ്ങള്‍ വിശ്വസിച്ച് പ്രകോപിതരാകരുതെന്നും പോലീസ് അഭ്യര്‍ഥിച്ചു. അതേ സമയം, കര്‍ണാടകയില്‍ മുഴുവന്‍ തമിഴ് ചാനലുകളും നിരോധിച്ചു. ഇന്നലെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ഉമേഷിന്‍റെ കുടുംബം കര്‍ണാടക സര്‍ക്കാര്‍ മുന്നോട്ട് വെച്ച ധനസഹായവും കുടുംബാംഗത്തിന് വാഗ്ദാനം ചെയ്ത ജോലിയും നിരസിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്