ആപ്പ്ജില്ല

അസമിലും ശ്രീനഗറിലും ഭീകരാക്രമണം; നുഴഞ്ഞുകയറ്റ ശ്രമം സൈന്യം ചെറുത്തു

ഭീകരരും സുരക്ഷാസേനാംഗങ്ങളും തമ്മിലുള്ള വെടിവെപ്പ് ഇപ്പോഴും തുടരുകയാണ്

TNN 15 Aug 2016, 10:34 am
ശ്രീനഗര്‍: ശ്രീനഗറിലെ നവഹട്ട പ്രദേശത്ത് സിആര്‍പിഎഫ് കാമ്പിനു നേരെ നടന്ന ഭീകരാക്രമണത്തില്‍ അഞ്ച് സുരക്ഷാഭടന്മാര്‍ക്ക് പരിക്കേറ്റു. മൂന്ന് ഭീകരര്‍ അടങ്ങിയ സംഘമാണ് ആക്രമണം നടത്തിയത് എന്നാണ് സേനയുടെ വിലയിരുത്തല്‍. ഭീകരരും സുരക്ഷാസേനാംഗങ്ങളും തമ്മിലുള്ള വെടിവെപ്പ് ഇപ്പോഴും തുടരുകയാണ്.
Samayam Malayalam terrorists attack crpf camp in srinagar 5 jawans injured
അസമിലും ശ്രീനഗറിലും ഭീകരാക്രമണം; നുഴഞ്ഞുകയറ്റ ശ്രമം സൈന്യം ചെറുത്തു


അസമിലെ ലായ്‍പുരി സൈനിക കാമ്പില്‍ നാലിടത്തായി സ്ഫോടനമുണ്ടായി. സംഭവത്തില്‍ അഞ്ച് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അതേ സമയം ​നിയന്ത്രണരേഖയ്ക്കു സമീപത്ത് ഉറി സെക്ടറിൽ നുഴഞ്ഞുകയറാനൊരുങ്ങിയ രണ്ടു ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.

ഇന്ത്യയുടെ എഴുപതാം സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി കനത്ത സുരക്ഷാസന്നാഹങ്ങളാണ് അതിര്‍‍ത്തിയില്‍ ഒരുക്കിയിരുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്