ആപ്പ്ജില്ല

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍: സൈന്യം മൂന്ന് ഭീകരരെ വധിച്ചു

Samayam Malayalam 29 Aug 2020, 8:27 am
കശ്മീര്‍: ജമ്മു കശ്മീരില്‍ പുല്‍വാമയിലെ സദൂറയില്‍ നടന്ന ഏറ്റുമുട്ടലില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. വെള്ളിയാഴ്ച രാത്രി മുതല്‍ തുടങ്ങിയ ഏറ്റുമുട്ടല്‍ തുടരുകയാണ്. കൊല്ലപ്പെട്ട ഭീകരരെ ആരെയും തിരിച്ചറിഞ്ഞിട്ടില്ല. സ്ഥലത്ത് തെരച്ചില്‍ നടക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
Samayam Malayalam കശ്മീരില്‍ ഏറ്റുമുട്ടല്‍


Also Read: പോപ്പുലര്‍ ഫിനാൻസ് ഉടമയുടെ മക്കളെ കേരളത്തിലെത്തിച്ചു; പാപ്പര്‍ ഹര്‍ജി നല്‍കി സ്ഥാപനം


ജമ്മു കശ്മീരിലെ ഷോപിയാനില്‍ കിലോരയില്‍ വെള്ളിയാഴ്ച സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചിരുന്നു. ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന വിവരത്തെ തുടര്‍ന്ന് കരസേനയും സിആര്‍പിഎഫും പോലീസും ഉള്‍പ്പെടുന്ന സംഘം പ്രദേശത്ത് തെരച്ചില്‍ നടത്തി. തുടര്‍ന്ന് സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തതോടെ സേന തിരിച്ചടിക്കുകയായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കശ്മീര്‍ താഴ്‌വരയില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം ഏഴായി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്