ആപ്പ്ജില്ല

നോമ്പിനിടയിലും തീവ്രവാദികൾ തന്നെ പട്ടിണിയിട്ടില്ലെന്ന് ഉഴുന്നാലിൽ

ചോറ്, ബിരിയാണി, കുബ്ബൂസ്,മുട്ട എന്നിവയായിരുന്നു അവർ നൽകിയിരുന്ന ഭക്ഷണം

TNN 29 Sept 2017, 10:29 am
ന്യൂഡൽഹി: തന്നെ തട്ടിക്കൊണ്ടു പോയത് റംസാൻ നോമ്പ് കാലത്തായിരുന്നെങ്കിലും ഐഎസ് തീവ്രവാദികൾ മൂന്ന് നേരവും ഭക്ഷണം തന്നിരുന്നെന്ന് ഫാദർ ടോം ഉഴുന്നാലിൽ. ചില ദിവസങ്ങളിൽ പുഴുങ്ങിയ അഞ്ച് മുട്ടകൾ തന്നിരുന്നു. രണ്ട് മുട്ടകൾ കഴിച്ചിട്ട് ബാക്കി അടുത്ത ദിവസത്തേക്ക് മാറ്റി വെക്കുമായിരുന്നു എന്നും ഉഴുന്നാലിൽ മനോരമയോട് പറഞ്ഞു. തീവ്രവാദികൾ ഒരിക്കലും തന്‍റെ നേരെ തോക്ക് ചൂണ്ടിയിട്ടില്ലെന്നും ടോം ഉഴുന്നാലിൽ അഭിമുഖത്തിൽ സൂചിപ്പിച്ചു.
Samayam Malayalam terrorists who kept me captive gave food three times even during ramzan lent
നോമ്പിനിടയിലും തീവ്രവാദികൾ തന്നെ പട്ടിണിയിട്ടില്ലെന്ന് ഉഴുന്നാലിൽ


ചോറ്, ബിരിയാണി, കുബ്ബൂസ്,മുട്ട എന്നിവയായിരുന്നു അവർ നൽകിയിരുന്ന ഭക്ഷണം. പണത്തിനായുള്ള കാത്തിരിപ്പ് നീണ്ടു പോകുമ്പോൾ അവർ തന്‍റെ ദൃശ്യങ്ങൾ എടുത്ത് പ്രചരിപ്പിച്ചു. അങ്ങനെ ഒരു ദിവസം അവർ വീഡിയോ എടുക്കാൻ കൊണ്ട് വന്ന ക്യാമറയിൽ തീയതി നോക്കിയപ്പോഴാണ് തലേ ദിവസം ക്രിസ്‌മസ്‌ ആയിരുന്നെന്ന് ഫാദർ ടോം മനസിലാക്കിയത്. തലേ ദിവസം ഏറെ വിഭവങ്ങളുൾപ്പെടുത്തിയ ഭക്ഷണം എന്തിനാണ് നൽകിയതെന്ന് അങ്ങനെയാണ് മനസിലായതെന്നും ഉഴുന്നാലിൽ ഓർമ്മിക്കുന്നു.

terrorists who kept me captive gave food three times even during ramzan lent, says Tom

Father Tom Uzhunnalil recalls the time he spent as captive under the IS terrorists

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്