ആപ്പ്ജില്ല

ബിബിസി മാതൃകയിൽ ദൂരദര്‍ശന്റെ അന്താരാഷ്ട്ര വാര്‍ത്താ ചാനൽ; ഡി ഡി ഇന്റര്‍നാഷണൽ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

സ്വകാര്യ പൊതു പങ്കാളിത്തത്തോടെയായിരിക്കും പുതിയ ചാനൽ പ്രവര്‍ത്തിക്കുക. അന്തരാഷ്ട്രവുമായ വാര്‍ത്തകളെ ആഗോളതലത്തിൽ ഇന്ത്യൻ കാഴ്ചപ്പാടിൽ അവതരിപ്പിക്കാന്‍ ഉദ്ദേശിച്ചാണ് ആരംഭിക്കുക

Samayam Malayalam 20 May 2021, 4:38 pm
ന്യൂഡൽഹി: ബിബിസി മാതൃകയിൽ ഒരു അന്താരാഷ്ട്ര വാര്‍ത്താ ചാനൽ തുടങ്ങാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഡി ഡി ഇന്റര്‍നാഷണൽ എന്ന ചാനൽ രാജ്യത്തെ ആഭ്യന്തരവും, അന്തരാഷ്ട്രവുമായ വാര്‍ത്തകളെ ആഗോളതലത്തിൽ ഇന്ത്യൻ കാഴ്ചപ്പാടിൽ അവതരിപ്പിക്കാന്‍ ഉദ്ദേശിച്ചാണ് ആരംഭിക്കുക എന്നാണ് റിപ്പോര്‍ട്ട്. ദേശീയമാധ്യമങ്ങളാണ് ഇത്തരത്തിൽ ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Samayam Malayalam DD
ഡി ഡി ന്യൂസ്


Also Read : ഇന്ത്യയിൽ കൊവിഡ് രണ്ടാം തരംഗം ജൂലൈയോടെ അവസാനിക്കും; മൂന്നാം തരംഗം ആറ് മാസത്തിന് ശേഷം

ഇത് സംബന്ധിച്ച് രാജ്യത്തെ സ്വകാര്യ ടെലിവിഷൻ ചാനലുകള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ നിന്നും അടക്കം പ്രസാർഭാരതി ആശയങ്ങള്‍ തേടാൻ ആരംഭിച്ചിട്ടുണ്ടെന്നും മാധ്യമറിപ്പോര്‍ട്ടുണ്ട്.

കൊവിഡ് രണ്ടാം തരംഗത്തിൽ ഇന്ത്യക്കെതിരെ അന്തര്‍ദേശിയ മാധ്യമങ്ങള്‍ വിമര്‍ശനവുമായി രംഗത്തുവന്നിട്ടുണ്ട്. ദ ന്യൂയോര്‍ക്ക് ടൈംസ്, ദ വാഷിങ്ങ്ടൺ പോസ്റ്റ്, ബിബിസി, ദ ഓസ്ട്രേലിയൻ, ദ എക്കണോമിസ്റ്റ്, റോയിറ്റേഴ്സ് ന്യൂസ് ഏജൻസി എന്നിവർ വിമര്‍ശിച്ചിരുന്നു.

സ്വകാര്യ പൊതു പങ്കാളിത്തത്തോടെയായിരിക്കും പുതിയ ചാനൽ പ്രവര്‍ത്തിക്കുക എന്നാണ് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മാധ്യമങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുള്ള കൺസൾട്ടൻസികളെയാണ് പദ്ധതിരേഖ സമര്‍പ്പിക്കുന്നതിനായി ക്ഷണിച്ചിരിക്കുന്നതിനായി ക്ഷണിച്ചിരിക്കുന്നത്.

Also Read : കൊവിഡ് ഇനി വീട്ടിൽ ഇരുന്നും പരിശോധിക്കാം; ഐസിഎംആര്‍ മാര്‍ഗരേഖ ഇങ്ങനെ

ദൂരദര്‍ശന് ആഗോളതലത്തിൽ ഒരു സാന്നിധ്യം സൃഷ്ടിക്കുന്നതിനും ഇന്ത്യയുടെ ശബ്ദം ആഗോളതലത്തില്‍ ഉയർത്തുന്നതിനും വേണ്ടിയാണ് ഇത്തരത്തിൽ അന്താരാഷ്ട്ര ചാനൽ നിര്‍മ്മിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അന്താരാഷ്ട്ര ചാനലിന് ബ്യൂറോകളും റിപ്പോര്‍ട്ടര്‍മാരുമുണ്ടായിരിക്കും. വിവിധ പ്രദേശങ്ങള്‍ക്ക് അനുയോജ്യമായ പരിപാടികളും ചാനലിൽ ഇടപിടിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്