ആപ്പ്ജില്ല

സംഘം ചേര്‍ന്നുള്ള ആക്രമണങ്ങള്‍ കോളജുകളില്‍ സര്‍വ്വസാധാരണം; ജെഎന്‍യു വിഷയത്തില്‍ കങ്കണ

അക്രമം അതിരുവിട്ടാല്‍ പോലീസ് അവരില്‍ കുറച്ചുപേരെ കസ്റ്റഡിയിലെടുത്ത് തല്ലിച്ചതയ്ക്കണം. സംഘം ചേര്‍ന്ന് പരസ്പരം ആക്രമിക്കുന്നതെല്ലാം സാധാരണ നടക്കുന്ന കാര്യങ്ങളാണ്- കങ്കണ പറയുന്നു...

Samayam Malayalam 10 Jan 2020, 4:49 pm
ന്യൂഡല്‍ഹി: ജെഎന്‍യു സര്‍വകലാശാലയിലെ അക്രമ സംഭവങ്ങളില്‍ പ്രതികരണവുമായി ബോളിവുഡ് താരം കങ്കണ റാവത്ത്. ഇത്തരം സംഭവങ്ങളെല്ലാം കാമ്പസുകളില്‍ സര്‍വ്വസാധാരണമാണെന്ന് കങ്കണ പറഞ്ഞു.
Samayam Malayalam Kangana Ranaut


'ജെഎന്‍യുവില്‍ മുഖംമൂടി ധരിച്ച ഒരു സംഘം അക്രമങ്ങള്‍ നടത്തിയെന്നാണ് പറയുന്നത്. അക്രമങ്ങളുടെ ഒരു വശത്ത് ജെഎന്‍യുവും മറുവശത്ത് എബിവിപിയുമാണെന്നാണ് വ്യക്തമായിരിക്കുന്നത്. കോളജ് കാലഘട്ടത്തില്‍ സംഘം ചേര്‍ന്നുള്ള ആക്രമണങ്ങളെല്ലാം കാമ്പസുകളില്‍ നടക്കുന്നതാണ്', കങ്കണ പറയുന്നു. തന്റെ കോളജ് കാലഘട്ടത്തില്‍ ആരെ വേണമെങ്കിലും ബോയ്‌സ് ഹോസ്റ്റലില്‍ പട്ടാപ്പകല്‍ ഓടിച്ചിട്ടു കൊല്ലാമെന്ന അവസ്ഥയിലായിരുന്നെന്ന് കങ്കണ കൂട്ടിച്ചേര്‍ത്തു.

'കോളജില്‍ പഠിക്കുന്ന സമയത്ത് ഒരു യുവാവിനെ ആള്‍ക്കൂട്ടം തല്ലിയോടിച്ചു കയറ്റിയത് ഞങ്ങള്‍ താമസിക്കുന്ന ഹോസ്റ്റലിലേക്കാണ്. വാര്‍ഡന്‍ ഇടപട്ടാണ് ആ യുവാവിനെ മരണത്തില്‍ നിന്നും രക്ഷിച്ചത്', കോളജു കാലത്തെ സംഭവം വിവരിച്ച് കങ്കണ.

സംഘം ചേര്‍ന്ന് പരസ്പരം ആക്രമിക്കുന്നതെല്ലാം സാധാരണ നടക്കുന്ന കാര്യങ്ങളാണെന്നും അതൊന്നും ദേശീയ പ്രശ്‌നമായി കാണേണ്ടതില്ലെന്നും കങ്കണ പറയുന്നു. 'അക്രമം അതിരുവിട്ടാല്‍ പോലീസ് അവരില്‍ കുറച്ചുപേരെ കസ്റ്റഡിയിലെടുക്കണം. എന്നിട്ട് അത്തരക്കാരെ തല്ലിച്ചതയ്ക്കണം. പ്രശ്‌നമുണ്ടാക്കുന്ന ആളുകള്‍ എല്ലാ തെരുവുകളിലും കോളജുകളിലും ഉണ്ട്', കങ്കണ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്