ആപ്പ്ജില്ല

കൊവിഡ് പ്രതിരോധത്തിനിടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്ഥാന് തിരിച്ചടി നല്‍കി ഇന്ത്യ։ തെളിവ് സഹിതം പുറത്തുവിട്ടു

വെള്ളിയാഴ്ച ഉച്ചയോടെയാണ് പാകിസ്ഥാൻ ഇന്ത്യക്ക് നേരെ ആക്രമണം നടത്തിയത്. ഇതേത്തുടർന്നാണ് ഇന്ത്യ പ്രക്യാക്രമണം നടത്തിയത്. പാക്ക് പക്ഷത്ത് സാരമായ നാശനഷ്ടങ്ങൾ ഉണ്ടായെന്നാണ് സൈന്യം അറിയിച്ചത്.

Samayam Malayalam 10 Apr 2020, 10:19 pm
ന്യൂഡല്‍ഹി։ കൊവിഡ് പ്രതിരോധത്തിന് ലോകം നെട്ടോട്ടം ഓടുന്ന സാഹചര്യത്തില്‍ വെടിനിർത്തൽ കരാര്‍ ലംഘിച്ച പാകിസ്ഥാന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി ഇന്ത്യ. അഞ്ച് ദിവസം മുന്‍പാണ് കശ്മിരിലെ കുപ്വാര ജില്ലയില്‍ പാകിസ്ഥാന്‍ നടത്തിയ ഏറ്റുമുട്ടലില്‍ ഒരു സൈനീകന്‍ കൊല്ലപ്പെട്ടത്.
Samayam Malayalam Indian army
കൊവിഡ് പ്രതിരോധത്തിനിടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന് തിരിച്ചടി നല്‍കി ഇന്ത്യ։ തെളിവ് സഹിതം പുറത്തുവിട്ടു


Also Read : കേരളത്തില്‍ ഇന്ന് 7 പേര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു

വെള്ളിയാഴ്ച ഉച്ചയോടെയാണ് പാകിസ്ഥാൻ ആക്രമണം നടത്തിയത്. ഇതേത്തുടര്‍ന്ന് ഇന്ത്യ തിരിച്ചടിക്കുകയായിരുന്നു. ഇന്ത്യ നടത്തിയ പ്രതിരോധ ആക്രമണത്തില്‍ പാക്ക് ഭീകര ക്യാമ്പുകളും ഗണ്‍ പൊസിഷനുകളും തകര്‍‍ത്തിരുന്നു.





പാകിസ്ഥാനില്‍ കനത്ത നാശനഷ്ടമുണ്ടായി എന്ന് ശ്രീനഗറിലെ പ്രതിരോധ വക്താവ് അറിയിച്ചു. ഇന്ത്യ പ്രത്യാക്രമണം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും സൈന്യം പുറത്തുവിട്ടിട്ടുണ്ട്.

ഞായറാഴ്ച കുപ്വാര സെക്ടറില്‍ വച്ചുണ്ടായ ഏറ്റുമുട്ടലില്‍ നാല് പാക്ക് ഭീകരരെ ഇന്ത്യന്‍ സൈന്യം കൊന്നിരുന്നു.

നേരത്തെ കൊവിഡ് ബാധയുള്ള ഭീകരര്‍ കശ്മീരിലേക്ക് നുഴഞ്ഞ് കയറുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഭീകരര്‍ക്ക് നുഴഞ്ഞ് കയറുന്നതിനായാണ് പാക്ക് സൈന്യം ഷെല്‍ ആക്രമണം നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെ സാധൂകരിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

Also Read : മഹാരാഷ്ട്രയിലെ കൊറോണ ഭീതിക്കിടെ മുഖ്യമന്ത്രി സ്ഥാനം നിലനിർത്താൻ അവസാന പരിശ്രമവുമായി ഉദ്ധവ് താക്കറെ

പാക്ക് വെടിവയ്പ്പില്‍ സൈനീകരായ സഞ്ചീവ് കുമാര്‍, ദേവേന്ദ്ര സിങ്ങ്, ബാല്‍ കൃഷ്ണൻ, അമിത് കുമാര്‍, ഛത്രപാല്‍ സിങ്ങ് എന്നിവരാണ് വീരമൃത്യു വരിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്