ആപ്പ്ജില്ല

കൃത്യം കാലാവസ്ഥ അറിയിക്കാന്‍ ദി വെതര്‍ കമ്പനി ഇന്ത്യയില്‍

സമ്പൂര്‍ണ കാലാവസ്ഥ വിവരങ്ങള്‍ ലഭ്യമാകുന്ന സംവിധാനം

Samayam Malayalam 17 May 2018, 1:57 pm
കൊച്ചി: നിങ്ങള്‍ക്ക് ഉതകുന്ന രീതിയില്‍ ഞൊടിയിടയില്‍ കാലാവസ്ഥ പ്രവചനങ്ങള്‍ അറിയാം. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലെ സമ്പൂര്‍ണ കാലാവസ്ഥ വിവരങ്ങള്‍ ലഭ്യമാകുന്ന സംവിധാനം ഒരുക്കാന്‍ ലോകത്തിലെ 'ഏറ്റവും കൃത്യമായി കാലാവസ്ഥ പ്രവചിക്കുന്ന സ്ഥാപന'മെന്ന് ഖ്യാതി നേടിയ, ദി വെതര്‍ കമ്പനി ടൈംസ് ബ്രിഡ്‍ജുമായി കൈകോര്‍ക്കുന്നു.
Samayam Malayalam ദി വെതർ കമ്പനി
ദി വെതർ കമ്പനി - ടൈംസ് ബ്രിഡ്ജ് പങ്കാളിത്തം


കാലാവസ്ഥ മാറ്റങ്ങള്‍, കൃഷി, പ്രാദേശിക കാലാവസ്ഥ വിവരങ്ങള്‍ എന്നിവ അറിയിക്കാനുള്ള പങ്കാളിത്തമാണ് രണ്ട് സ്ഥാപനങ്ങളും തമ്മിലുള്ളത്.

അന്താരാഷ്ട്ര കമ്പ്യൂട്ടര്‍ ടെക്നോളജി സ്ഥാപനം ഐബിഎം ഉടമസ്ഥതയിലുള്ള കമ്പനിയാണ് ദി വെതര്‍ കമ്പനി. ടൈംസ് ഗ്രൂപ്പിന്‍റെ അന്താരാഷ്ട്ര നിക്ഷേപ - പങ്കാളിത്ത വിഭാഗമാണ് ടൈംസ് ബ്രിഡ്‍ജ്‍.


ടൈംസ് ഓഫ് ഇന്ത്യയുടെ ഡിജിറ്റല്‍ പതിപ്പുകളിലൂടെ ദി വെതര്‍ കമ്പനി സേവനം നടത്തും. ഇതിന് പകരമായി വെതര്‍ ചാനല്‍ ആപ്ലിക്കേഷനിലൂടെ ഇന്ത്യയിലെ കാലാവസ്ഥ വിവരങ്ങള്‍, പ്രവചനങ്ങള്‍, ചിത്രങ്ങള്‍, വീഡിയോ എന്നിവ ടൈംസ് ഓഫ് ഇന്ത്യ നല്‍കും.

ഇന്ത്യയിലെ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ കൂടിവരികയാണെന്നും ഇത് പ്രതിരോധിക്കാന്‍ പുതിയ സേവനത്തിലൂടെ കഴിയുമെന്നും ദി വെതര്‍ കമ്പനിയുടെ ഇന്ത്യയിലെ വില്‍പ്പന-അലെയ്‍ന്‍സ്‍ ലീഡർ, ഹിമന്‍ഷു ഗോയല്‍ പറഞ്ഞു.

ടൈംസ് ഓഫ് ഇന്ത്യ ഡിജിറ്റല്‍ പതിപ്പിലും ദി വെതര്‍ ചാനല്‍ ആപ്ലിക്കേഷനിലും weather.com/in വെബ്‍സൈറ്റിലും വിവരങ്ങള്‍ അറിയാം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്