ആപ്പ്ജില്ല

ലോയ കേസ്: പ്രതീക്ഷ നശിച്ചിട്ടില്ലെന്ന് രാഹുൽ ഗാന്ധി

ജസ്റ്റിസ് ലോയയെ മറക്കാൻ ഇന്ത്യ അനുവദിക്കില്ല

Samayam Malayalam 20 Apr 2018, 4:17 pm
ന്യൂ ഡൽഹി: ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ സത്യം പുറത്തുവരുമെന്ന പ്രതീക്ഷ നശിച്ചിട്ടില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ജസ്റ്റിസ് ലോയയുടെ മരണത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെ പ്രതീക്ഷ നശിച്ചെന്നും എല്ലാം ആസൂത്രിതമാണെന്നും കുടുംബം പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതീക്ഷ പ്രകടിപ്പിച്ച് രാഹുലിന്‍റെ ട്വീറ്റ്.
Samayam Malayalam there is hope in justice loya case says rahul
ലോയ കേസ്: പ്രതീക്ഷ നശിച്ചിട്ടില്ലെന്ന് രാഹുൽ ഗാന്ധി




ഇന്ത്യൻ ജനതയ്ക്ക് സത്യം കാണാൻ കഴിയുന്നുണ്ട്. പ്രതീക്ഷ ബാക്കിയുണ്ടെന്ന് ലോയയുടെ കുടുംബത്തോട് നാം പറയണം. രാഹുൽ ട്വീറ്റ് ചെയ്തു. സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് ലോയയുടെ കുടുംബാംഗങ്ങളുടെ പ്രതികരണം ഉള്‍പ്പെട്ട വാര്‍ത്താ റിപ്പോര്‍ട്ടിനോടൊപ്പമായിരുന്നു രാഹുലിന്‍റെ ട്വീറ്റ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്