ആപ്പ്ജില്ല

മോഷ്‍ടിച്ച 'പാപം' ഗംഗയിൽ കളയുന്ന വിചിത്ര കള്ളൻമാർ

ഡിസംബർ 19 നാണ് ഡൽഹിയിൽ വാഹനം ആക്രമിച്ച് മോഷണം നടത്തിയത്.

TNN 27 Dec 2016, 11:59 am
ന്യൂഡൽഹി: എടിഎമ്മിൽ നിറക്കാൻ കൊണ്ട് പോയ പണം കൊള്ളയടിച്ച മോഷ്ടാക്കളുടെ ഭക്തിയും ഈശ്വര വിശ്വാസവും കണ്ട് പോലീസ് ഞെട്ടി. എടിഎം നിറക്കാൻ കൊണ്ട് പോയ 10 ലക്ഷം രൂപതട്ടിയെടുത്ത കേസിലെ പ്രതികളാണ് മോഷണ ശേഷം ചെയ്ത പാപം കഴുകി കളയാൻ ഗംഗയിൽ കുളിക്കുന്നത്.
Samayam Malayalam these thieves practices a different ritual to purify their sins
മോഷ്‍ടിച്ച 'പാപം' ഗംഗയിൽ കളയുന്ന വിചിത്ര കള്ളൻമാർ


കേസിൽ ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത ബിട്ടോ, രോഹിത് നാഗാർ, സണ്ണി ശർമ എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതികളുടെ വിചിത്ര സ്വഭാവം പുറത്തു വന്നത്.

ഡിസംബർ 19 നാണ് ഡൽഹിയിൽ വാഹനം ആക്രമിച്ച് മോഷണം നടത്തിയത്. സംഭവ സ്ഥലത്തുണ്ടായിരുന്ന 50 സിസിടിവി ക്യാമറകളിൽ നിന്നാണ് മോഷ്ടാക്കളുടെ വിവരങ്ങൾ ലഭ്യമായത്.

പണം മോഷ്ടിച്ചതിന് ശേഷം സംഘം ഹരിദ്വാർ, ഋഷികേശ് തുടങ്ങിയ പുണ്യ സ്ഥലങ്ങൾ എല്ലാം സന്ദർശിച്ചു.പാപ മോചനത്തിനായി ഗംഗയിൽ കുളിച്ചു. ശേഷം മസൂറിയിൽ ആഘോഷം സംഘടിപ്പിക്കുകയും ചെയ്‌തു. ഇതിലെല്ലാം കഴിഞ്ഞ് ഡൽഹിയിൽ തിരിച്ചെത്തിയ ഉടനെ ഇവരെ പോലീസ് പിടികൂടുകയായിരുന്നു.

These thieves practices a different ritual to purify their sins. ATM robbery accused dip in ganga to purify their sins.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്