ആപ്പ്ജില്ല

മോദിക്ക് 56 ഇഞ്ചിന്റെ ബ്രാ അയച്ചു കൊടുത്ത് സൈനികന്റെ ഭാര്യ

പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് 56 ഇഞ്ച് വലിപ്പമുള്ള ബ്രാ അയച്ചുകൊടുത്ത് മുന്‍ സൈനികന്റെ

TNN 12 May 2017, 11:31 pm
ഛണ്ഡീഗഡ്. പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് 56 ഇഞ്ച് വലിപ്പമുള്ള ബ്രാ അയച്ചുകൊടുത്ത് മുന്‍ സൈനികന്റെ ഭാര്യ. പാകിസ്ഥാനെ ഇന്ത്യ നിലയ്ക്കുനിര്‍ത്തുന്നില്ല എന്നാരോപിച്ച് മോദിക്ക് കത്ത് അയച്ചാണ് പ്രതിഷേധം. മോദിയുടെ 56 ഇഞ്ച് നെഞ്ചിന്റെ വലിപ്പം പൊയ്ക്കഴിഞ്ഞു എന്നാണ് അവര്‍ ഉയര്‍ത്തുന്ന ആക്ഷേപം.
Samayam Malayalam this lady sent 56 inch bra to pm narendra modi
മോദിക്ക് 56 ഇഞ്ചിന്റെ ബ്രാ അയച്ചു കൊടുത്ത് സൈനികന്റെ ഭാര്യ


ധരംവിര്‍ സിംഗ് എന്ന മുന്‍സൈനികന്റെ ഭാര്യയായ സുമന്‍ സിംഗ് എന്ന വനിതയാണ് പാകിസ്ഥാനോടുള്ള ഇന്ത്യയുടെ സമീപനത്തിൽ കുറ്റപ്പെടുത്തി വിമര്‍ശനമറിയിച്ചിരിക്കുന്നത്.അംആദ്മി പാര്‍ട്ടിയില്‍ അംഗമായ ധരംവിര്‍ സിംഗ് എന്ന മുന്‍ സൈനികന്‍ ഇന്ത്യയെ സേവിച്ചത് 1991 മുതല്‍ 2007 വരെയാണ്. തന്റെ ഭാര്യയോടൊപ്പം അദ്ദേഹവും തന്റെ പ്രതിഷേധം മാധ്യമങ്ങളെ അറിയിച്ചു.

പാകിസ്ഥാന്‍ ഇന്ത്യന്‍ പട്ടാളക്കാരുടെ മൃതദേഹം വികൃതമാക്കിയതും സുമന്‍ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. പാകിസ്ഥാനോടുള്ള മൃദു സമീപനം ശരിയല്ല എന്ന് ഇതിനുമുമ്പും ആക്ഷേപം ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇത്തരത്തിലുള്ള ഒരു പ്രതിഷേധം ഇതാദ്യമാണ്

lady from Haryana sent 56 Inch Bra to PM Narendra Modi for not taking action against Pakistan. Indian soldiers are being beheaded on border and their bodies are being mutilated

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്