ആപ്പ്ജില്ല

സിവില്‍ സര്‍വീസ് മൂന്നാം റാങ്കുകാരൻ കർഷകൻെറ മകൻ

ഐഐടി, ഐഐഎം ബിരുദമില്ല, ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യമില്ല, കോച്ചിങ് സെന്‍ററുകളില്‍ പരിശീലനമില്ല

Samayam Malayalam 1 Jun 2017, 4:04 pm
ഹൈദരാബാദ്: സിവില്‍ സര്‍വീസ് പരീക്ഷയില്‍ മൂന്നാം റാങ്കിന്‍റെ തിളക്കവുമായി കര്‍ഷകന്‍റെ മകന്‍. ആന്ധ്രാ പ്രദേശിലെ ശ്രീകാകുളം ജില്ലയിലുള്ള പരാശംബ സ്വദേശിയായ ഗോപാല കൃഷ്ണ റോണങ്കി (30) യാണ് സിവില്‍ സര്‍വീസിലെ മൂന്നാം സ്ഥാനത്തിന്‍റെ തിളക്കത്തില്‍ നാടിന്‍റെ അഭിമാനമുയര്‍ത്തിയത്.
Samayam Malayalam this telangana farmers son bags third rank in civil service exam
സിവില്‍ സര്‍വീസ് മൂന്നാം റാങ്കുകാരൻ കർഷകൻെറ മകൻ


ഐഐഎം, ഐഐടി തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനമികവൊന്നും അവകാശപ്പെടാനില്ലാത്ത ഗോപാല കൃഷ്ണ കോച്ചിങ് സെന്‍ററുകളിലെ പരിശീലനത്തിന്‍റെ പിന്തുണയില്ലാതയാണ് മൂന്നാം റാങ്ക് നേടിയത് എന്നത് നേട്ടത്തിന്‍റെ തിളക്കം കൂട്ടുന്നു.

ഗോപാല കൃഷ്ണയുടെ അച്ഛനായ റോണങ്കി അപ്പാ റാവു ഒരു കര്‍ഷകനാണ്. മകനെ ഇംഗ്ലീഷ് മീഡിയം സ്‍കൂളില്‍ അയച്ച് പഠിപ്പിക്കണമെന്നായിരുന്നു അപ്പാ റാവുവിന്‍റെ ആഗ്രഹം എങ്കിലും ദാരിദ്രം മൂലം കഴിഞ്ഞില്ല. സര്‍ക്കാര്‍ സ്‍കൂളില്‍ പഠിച്ച ഗോപാല കൃഷ്ണ ഡിസ്‍റ്റന്‍സ് എജ്യുക്കേഷനിലൂടെയാണ് ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. പിന്നീട് കുറച്ചുകാലം നാട്ടിലുള്ള പ്രൈമറി സ്കൂളില്‍ അധ്യാപകനായി.

സ്‍കൂള്‍ ജോലി ഉപേക്ഷിച്ച് സിവില്‍ സര്‍വീസ് മോഹവുമായി ഹൈദരാബാദിലെത്തിയ ഗോപാല കൃഷ്ണയെ പരിശീലനത്തിനു ചേര്‍ക്കാന്‍ ഒരു കോച്ചിങ് സെന്‍ററുകാരും തയ്യാറായില്ല. പിന്നാക്ക മേഖലയില്‍നിന്ന് വരുന്നതും ഇംഗ്ലീഷില്‍ വലിയ പ്രാവീണ്യം ഇല്ലാതിരുന്നതുമാണ് കാരണം.

തോറ്റ് പിന്മാറാന്‍ തയ്യാറല്ലായിരുന്ന ഗോപാല കൃഷ്ണ അതോടെ സ്വയം പഠനം തുടരാന്‍ തീരുമാനിച്ചു. സിവില്‍ സര്‍വീസ് ഇന്‍റര്‍വ്യൂവില്‍ പങ്കെടുത്തത് തെലുങ്കിലാണ്. ഒടുവില്‍ ഫലം വന്നപ്പോള്‍ മൂന്നാം റാങ്ക്. ആന്ധ്രാ പ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍നിന്ന് സിവില്‍ സര്‍വീസ് റാങ്ക് നേടിയവരില്‍ കോച്ചിങ് സെന്‍ററുകളില്‍ പരിശീലനം നേടാത്ത ഏക വ്യക്തിയാണ് ഗോപാല കൃഷ്ണ റോണങ്കി.

This Telangana farmer's son bags third rank in civil service exam

Gopala Krishna Ronanki, 30, who emerged as a topper in the two Telugu speaking states in all-India civil services examination 2016 had never been to any coaching class.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്