ആപ്പ്ജില്ല

സിക്കിം അതിർത്തിയിൽ വാഹനാപകടം: മൂന്ന് ഇന്ത്യൻ സൈനികർക്കും 13കാരനും ദാരുണാന്ത്യം

മഞ്ഞുമൂടിയ റോഡിൽ നിന്ന് വാഹനം താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നുവെന്നാണ് വാര്‍ത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്യുന്നത്.

Samayam Malayalam 21 Dec 2020, 6:52 pm
ഗാങ്ടോക്: സിക്കിമിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യൻ സൈനികര്‍ക്കും ഒരു ബാലനും ദാരുണാന്ത്യം. നാഥുലാ പാസിനു സമീപം ഡിസംബര്‍ 20ന് നടന്ന അപകടത്തിലാണ് നാലു പേര്‍ മരിച്ചത്.
Samayam Malayalam sikkim accident
അപകടത്തിൻ്റെ ദൃശ്യം Photo: ANI


Also Read: സമൂഹത്തിന് ക്ഷമിക്കാൻ കഴിയുന്നതാണോ? നടി മാപ്പു നിൽകിയത് ശരിയായില്ല: വനിതാ കമ്മീഷൻ

മഞ്ഞു മൂടിക്കിടക്കുന്ന ജവഹര്‍ലാൽ നെഹ്റു റോഡിൽ 17-ാം മൈലിലാണ് അപകടമുണ്ടായതെന്നാണ് വാര്‍ത്താ ഏജൻസിയായ എഎൻഐയുടെ റിപ്പോര്‍ട്ട്. ഒരു കേണലിൻ്റെ മകനാണ് മരിച്ച 13കാരൻ. അപകടത്തിൽ ഒരു സൈനികനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ സമീപത്തുള്ള ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. വാർത്താ ഏജൻസി പുറത്തു വിട്ട ചിത്രം അനുസരിച്ച് അപകടത്തിൽ വാഹനം പൂർണമായി തകർന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്